കാവേരിക്കരയിലെഴും
കനകാംബര മലർവനിയിൽ
പൂന്തെന്നലോടി നടക്കും
പുരട്ടാശി മാസം
ശിങ്കാരക്കുറവനൊരുത്തൻ
ചിരിച്ചു ചിരിച്ചു വന്നു
തങ്കവളയും കാപ്പും പിന്നെ
കുങ്കുമവും തന്നു
പത്നിയാം നീയും ഞാനും
പാടിപ്പാടിനടന്നു
വെറ്റിലയും പാക്കും നീട്ടി
അത്താ അത്താ
അത്താനെന്നു മൊഴിഞ്ഞു
കാവേരിക്കരയിൽ നീല-
ക്കരിമ്പു വിളയും കാലം
കാതലിച്ചു കാതലിച്ച്
കടിഞ്ഞൂലുണ്ണി പിറന്നു