Kaavadisindu paadi

കാവടിചിന്തു പാടി
Year
Language

കാവടിച്ചിന്തുപാടി ഒരു കാറ്റല തുള്ളിവന്നു
നീലമുളം ചില്ലിക്കാട്ടില്‍ വര്‍ണ്ണക്കാവടിത്തണ്ടുകള്‍ തേടി
നിന്റെ പീലിക്കണ്ണില്‍
മയില്‍പ്പീലികള്‍ തേടി മയില്‍പ്പീലികള്‍ തേടി (കാവടി)

ആ .....ആ .....ആ .....
കാറ്റിനു കടം നല്‍കുമെന്നോ കണ്ണില്‍ ചാലിക്കും വര്‍ണ്ണം (കാറ്റിനു)
എന്‍ വനക്കാവടി പൊന്‍ മയില്‍പ്പീലികള്‍ നിന്റെ കണ്ണുകള്‍
ആ ... എന്റെ കണ്ണുകള്‍
ഓഹോ ... ഓഹോ ....
താഴ്വര തളിരനിഞ്ഞു വെള്ളത്താമാര പൂത്തുലഞ്ഞു
തങ്കമേ നിന്‍ മലര്‍മെയ്യില്‍ നിത്യതാരുണ്യ പുഷ്പമഞ്ചത്തില്‍
നിറയും നേര്‍മ്മ എല്ലാം നിറമാലകളായി
നിറമാലകളായി (കാവടി)

ആ ....ആ ....ആ ...
പൂവിനു കടം നല്‍കുമെന്നോ പുളകം പൊതിയുമീ ഗന്ധം
എന്‍ പ്രേമവനിയിലെ വാസന്തരശ്മികള്‍ നിന്‍ തുടിപ്പുകള്‍
ആ .. എന്‍ തുടിപ്പുകള്‍
ഓഹോ ... ഓഹോ ........
ഗാനത്തിന്‍ ഗാനമായി ചിങ്ങക്കാറ്റിലെ കുളിരുപാടി
രോമാഞ്ചം പൂക്കുന്ന മേനി രാവിലോര്‍മ്മകള്‍ പുല്‍കുവാന്‍ വെമ്പി
നിന്റെ മാറില്‍ വീഴും നിഴലും രൂപമാകും
നിഴലും രൂപമാകും (കാവടി)

kāvaḍiccindubāḍi ŏru kāṭrala tuḽḽivannu
nīlamuḽaṁ sillikkāṭṭil varṇṇakkāvaḍittaṇḍugaḽ teḍi
ninṟĕ pīlikkaṇṇil
mayilppīligaḽ teḍi mayilppīligaḽ teḍi (kāvaḍi)

ā .....ā .....ā .....
kāṭrinu kaḍaṁ nalgumĕnno kaṇṇil sālikkuṁ varṇṇaṁ (kāṭrinu)
ĕn vanakkāvaḍi pŏn mayilppīligaḽ ninṟĕ kaṇṇugaḽ
ā ... ĕnṟĕ kaṇṇugaḽ
oho ... oho ....
tāḻvara taḽiraniññu vĕḽḽattāmāra pūttulaññu
taṅgame nin malarmĕyyil nityadāruṇya puṣpamañjattil
niṟayuṁ nermma ĕllāṁ niṟamālagaḽāyi
niṟamālagaḽāyi (kāvaḍi)

ā ....ā ....ā ...
pūvinu kaḍaṁ nalgumĕnno puḽagaṁ pŏdiyumī gandhaṁ
ĕn premavaniyilĕ vāsandaraśmigaḽ nin tuḍippugaḽ
ā .. ĕn tuḍippugaḽ
oho ... oho ........
gānattin gānamāyi siṅṅakkāṭrilĕ kuḽirubāḍi
romāñjaṁ pūkkunna meni rāvilormmagaḽ pulguvān vĕmbi
ninṟĕ māṟil vīḻuṁ niḻaluṁ rūbamāguṁ
niḻaluṁ rūbamāguṁ (kāvaḍi)