കല്യാണമാവാത്ത കാട്ടുപെണ്ണേ
കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കഥയോര്ത്തിരുന്നെന്നും കല്പനകള് നെയ്യും നിന്
കരളിന്റെ കണ്ടിപ്പു ഞാനറിഞ്ഞു
കല്യാണമാവാത്ത കാട്ടുപെണ്ണേ
എന്നോളമാവാത്ത കൂട്ടുകാരീ
ഏതോ പാടുന്ന കുറുമ്പുകാരീ
എന്നോളമാവാത്ത കൂട്ടുകാരീ
കളിയാക്കാന്‍ പിന്നാലേ കൊഞ്ചിവന്നാല് നിന്റെ
കവിളത്തു നല്ലൊരു നുള്ളു തരും
എന്നോളമാവാത്ത കൂട്ടുകാരീ
കള്ളനവന്‍ വന്നു നിന്നെ നോക്കിയപ്പോള്‍
കണ്പോള നാണത്താല്‍ അടഞ്ഞതില്ലേ (കള്ളനവന്‍ )
കാണാത്ത ദൂരത്തില്‍ മറഞ്ഞു കഴിഞ്ഞപ്പോള്‍
കായാമ്പൂ കണ്ണുകള്‍ നിറഞ്ഞതില്ലേ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ
കണ്പോള അറിയാതെ അടഞ്ഞുപോയീ
കരിവണ്ടിന് കൂട്ടത്തെ കണ്ടുനില്ക്കേ
കണ്പോള അറിയാതെ അടഞ്ഞുപോയീ
കഴിഞ്ഞ വിപത്തിന്റെ കഥയോര്‍ത്തു നിന്നപ്പോള്‍
കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയീ
എള്ളോളമാവാത്ത കൂട്ടുകാരീ
കല്യാണമാവാത്ത കാട്ടുപെണ്ണേ
കാണാന്‍ ചേലുള്ള കന്നിപ്പെണ്ണേ
കല്യാണമാവാത്ത കാട്ടുപെണ്ണേ