Kaattile maaninre

കാട്ടിലെ മാനിന്റെ
Year
Language

കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട...2
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട..2 (കാട്ടിലെ)

താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ
തല്ലു കൊള്ളുന്നൊരു ചെണ്ട..2
കാവുകൾ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുൽകിയുണർത്തുന്ന ചെണ്ട...2(കാട്ടിലെ)

പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട
തോളത്തു തൂങ്ങുന്ന ചെണ്ട..2
വോട്ടു പിടിക്കാൻ അലറുന്ന ചെണ്ട
പട്ടണം ചുറ്റുന്ന ചെണ്ട..2(കാട്ടിലെ)

kāṭṭilĕ māninṟĕ tolu kŏṇḍuṇḍākki
mārāru paṇḍŏru sĕṇḍa...2
koloṇḍu tŏṭṭāl sirikkunna sĕṇḍa
meḽattaḽambuḽḽa sĕṇḍa..2 (kāṭṭilĕ)

tāḽamiḍunnŏrkku pŏn paṇaṁ kiṭṭān
tallu kŏḽḽunnŏru sĕṇḍa..2
kāvugaḽ toṟuṁ kaṟaṅṅunna sĕṇḍa
tevarĕ pulgiyuṇarttunna sĕṇḍa...2(kāṭṭilĕ)

pañjāri pāṇḍiyuṁ pāḍunna sĕṇḍa
toḽattu tūṅṅunna sĕṇḍa..2
voṭṭu piḍikkān alaṟunna sĕṇḍa
paṭṭaṇaṁ suṭrunna sĕṇḍa..2(kāṭṭilĕ)