Kaatru taaraattum

കാറ്റു താരാട്ടും
Work
Year
Language

കാറ്റു താരാട്ടും കിളിമരത്തോണിയില്‍
കന്നിയിളം പെണ്മണി നീ
വാവാവോ വാവാവോ
ആ ....ആ ...ആ
ഈ ഓളം ഒരു താളം
ലയമേളം വിളയാടൂ..

കാറ്റു താരാട്ടും പഴമുതിര്‍ച്ചോലയില്‍
പാല്‍ നുരയും കുഞ്ഞലകള്‍
രാരാരോ രാരാരോ
ആ ....ആ ...ആ..
ഈ നേരം പുഴയോളം
പ്രിയലോകം വരവായി

ഈ നാട്ടുവഞ്ചി പോലെ
തുള്ളും നെഞ്ചില്‍ മോഹം മന്ദം മന്ദം
ഓരോ നെയ്തലാമ്പല്‍ പൂക്കും
പെണ്ണിന്‍ കണ്ണില്‍ കള്ളനാണം വീണാല്‍
തൂമരന്ദമാകും.. ഇവള്‍ തേന്‍ വസന്തമാകും..
ആറ്റുവഞ്ചിപ്പൂക്കളുള്ളില്‍ പീലി വീശുമ്പോള്‍
എന്നെ ഞാന്‍ മറക്കുമ്പോള്‍
(കാറ്റു താരാട്ടും )

ഈ ചാരുയൗവ്വനാംഗം
തിങ്കള്‍ബിംബം കണ്ടാല്‍ തങ്കം ചുങ്കം
മായാ മന്ത്രജാലമേകും
നിന്‍ പൂവിരല്‍ തൊട്ടാല്‍ പൊന്നാകും ഞാന്‍
രോമഹര്‍ഷമാകും.. മെയ്യില്‍ പാരിജാതം പൂക്കും..
താമരപ്പൂമേനിയാളെ താലികെട്ടുമ്പോള്‍
എന്റെ സ്വന്തമാക്കുമ്പോള്‍...
(കാറ്റു താരാട്ടും )

kāṭru tārāṭṭuṁ kiḽimarattoṇiyil
kanniyiḽaṁ pĕṇmaṇi nī
vāvāvo vāvāvo
ā ....ā ...ā
ī oḽaṁ ŏru tāḽaṁ
layameḽaṁ viḽayāḍū..

kāṭru tārāṭṭuṁ paḻamudirscolayil
pāl nurayuṁ kuññalagaḽ
rārāro rārāro
ā ....ā ...ā..
ī neraṁ puḻayoḽaṁ
priyalogaṁ varavāyi

ī nāṭṭuvañji polĕ
tuḽḽuṁ nĕñjil mohaṁ mandaṁ mandaṁ
oro nĕydalāmbal pūkkuṁ
pĕṇṇin kaṇṇil kaḽḽanāṇaṁ vīṇāl
tūmarandamāguṁ.. ivaḽ ten vasandamāguṁ..
āṭruvañjippūkkaḽuḽḽil pīli vīśumboḽ
ĕnnĕ ñān maṟakkumboḽ
(kāṭru tārāṭṭuṁ )

ī sāruyauvvanāṁgaṁ
tiṅgaḽbiṁbaṁ kaṇḍāl taṅgaṁ suṅgaṁ
māyā mandrajālameguṁ
nin pūviral tŏṭṭāl pŏnnāguṁ ñān
romaharṣamāguṁ.. mĕyyil pārijādaṁ pūkkuṁ..
tāmarappūmeniyāḽĕ tāligĕṭṭumboḽ
ĕnṟĕ svandamākkumboḽ...
(kāṭru tārāṭṭuṁ )