Kaatrilolannal

കാറ്റിലോളങ്ങൾ
Year
Language

ഓ.......ഓ...
കാറ്റിലോളങ്ങള്‍ കെസ്സുപാടും കല്ലായിപ്പുഴയില്‍
കഥകള്‍ ചൊല്ലി മരമൊഴുകും കല്ലായിപ്പുഴയില്‍
കുളിരുകേറും വളവരയുമായ് തുഴഞ്ഞു നീങ്ങുന്നു
കുളിരുമാറ്റും കുറുമ്പിപ്പെണ്ണേ.. നിന്റെ കെട്ടുവള്ളം
ഉം.....ഉം.......
(കാറ്റിലോളങ്ങള്‍ )

തലശ്ശേരിയിലിറങ്ങിയപ്പോള്‍ തരിവള വാങ്ങി
കൈലിവാങ്ങി... കണ്മഷിവാങ്ങി...
കുങ്കുമച്ചെപ്പു വാങ്ങീ...
കരിംകൂന്തലില്‍ കോര്‍ത്തു കിടക്കാന്‍
കൈതപ്പൂ കരുതീ...
കാത്തിരിക്കും കടവുതേടി നിന്റെ കെട്ടുവള്ളം
(കാറ്റിലോളങ്ങള്‍ )

ഇടവമാസ വെളുത്തവാവ് കറുത്ത ചേലചുറ്റി
കറുത്ത ചേല... അഴിച്ചു മാറ്റാന്‍ ....
കാറ്റു കൈകള്‍ നീട്ടി...
ഇളം കടവിനെ തുയിലുണര്‍ത്താന്‍ ഉമ്മകള്‍ കരുതീ
ഈണം പാടി തുഴഞ്ഞു നീങ്ങി നിന്റെ കെട്ടുവള്ളം
(കാറ്റിലോളങ്ങള്‍ )

o.......o...
kāṭriloḽaṅṅaḽ kĕssubāḍuṁ kallāyippuḻayil
kathagaḽ sŏlli maramŏḻuguṁ kallāyippuḻayil
kuḽirugeṟuṁ vaḽavarayumāy tuḻaññu nīṅṅunnu
kuḽirumāṭruṁ kuṟumbippĕṇṇe.. ninṟĕ kĕṭṭuvaḽḽaṁ
uṁ.....uṁ.......
(kāṭriloḽaṅṅaḽ )

talaśśeriyiliṟaṅṅiyappoḽ tarivaḽa vāṅṅi
kailivāṅṅi... kaṇmaṣivāṅṅi...
kuṅgumaccĕppu vāṅṅī...
kariṁkūndalil korttu kiḍakkān
kaidappū karudī...
kāttirikkuṁ kaḍavudeḍi ninṟĕ kĕṭṭuvaḽḽaṁ
(kāṭriloḽaṅṅaḽ )

iḍavamāsa vĕḽuttavāv kaṟutta selasuṭri
kaṟutta sela... aḻiccu māṭrān ....
kāṭru kaigaḽ nīṭṭi...
iḽaṁ kaḍavinĕ tuyiluṇarttān ummagaḽ karudī
īṇaṁ pāḍi tuḻaññu nīṅṅi ninṟĕ kĕṭṭuvaḽḽaṁ
(kāṭriloḽaṅṅaḽ )