കാറ്റിൽ ഒരു തോണി...തോണി
കായാമ്പൂ തോണി...(2)
കാടുചുറ്റി നാടുചുറ്റി കാഴ്ച്ചകൾ കാണും
കൊതുമ്പു തോണി...തോണി തോണി...
അരയന്നത്തോണി...തോണി തോണി..
അരയന്നത്തോണി...തോണി തോണി....
കാറ്റിൽ ഒരു തോണി...തോണി
കായാമ്പൂ തോണി....
കനകക്കനവുകൾ പുഴകളെറിഞ്ഞുവരും
ജീവിതനദിയുടെ അലമാലകളിൽ...(2)
ദേശാടനക്കിളികൾ...നമ്മൾ ദേശാടനക്കിളികൾ
ദേശാടനക്കിളികൾ...നമ്മൾ ദേശാടനക്കിളികൾ...
അക്കരെയക്കരെ മധുരം പൊഴിയും
ശർക്കരമാന്തോട്ടം...
കാറ്റിൽ ഒരു തോണി...തോണി
കായാമ്പൂ തോണി....
പവിഴപ്പറവകൾ കഥകൾ പറഞ്ഞുതരും
മാനസസരസ്സിലെ വഴികാട്ടികളേ...(2)
ചെന്താമര വയലിൽ..താനേ പൊൻതാരകൾ വിരിയും
ചെന്താമര വയലിൽ..താനേ പൊൻതാരകൾ വിരിയും...
കുങ്കുമസന്ധ്യകൾ വിരലോടിച്ചാൽ
സരിഗമ ഗീതം...
(കാറ്റിൽ ഒരു തോണി...)
kāṭril ŏru toṇi...toṇi
kāyāmbū toṇi...(2)
kāḍusuṭri nāḍusuṭri kāḻscagaḽ kāṇuṁ
kŏdumbu toṇi...toṇi toṇi...
arayannattoṇi...toṇi toṇi..
arayannattoṇi...toṇi toṇi....
kāṭril ŏru toṇi...toṇi
kāyāmbū toṇi....
kanagakkanavugaḽ puḻagaḽĕṟiññuvaruṁ
jīvidanadiyuḍĕ alamālagaḽil...(2)
deśāḍanakkiḽigaḽ...nammaḽ deśāḍanakkiḽigaḽ
deśāḍanakkiḽigaḽ...nammaḽ deśāḍanakkiḽigaḽ...
akkarĕyakkarĕ madhuraṁ pŏḻiyuṁ
śarkkaramāndoṭṭaṁ...
kāṭril ŏru toṇi...toṇi
kāyāmbū toṇi....
paviḻappaṟavagaḽ kathagaḽ paṟaññudaruṁ
mānasasarassilĕ vaḻigāṭṭigaḽe...(2)
sĕndāmara vayalil..tāne pŏndāragaḽ viriyuṁ
sĕndāmara vayalil..tāne pŏndāragaḽ viriyuṁ...
kuṅgumasandhyagaḽ viraloḍiccāl
sarigama gīdaṁ...
(kāṭril ŏru toṇi...)