Kaatre vaa kaatre vaa

കാറ്റേ വാ കാറ്റേ വാ
Work
Year
Language

കാറ്റേ വാ കാറ്റേ വാ
കാവിലെപ്പൂമണം നുള്ളാന്‍ വാ
കല്ലുവെട്ടാംകുഴിത്താഴത്തു നിക്കുന്ന
കാട്ടുതെറ്റിപ്പഴം നീ കൊണ്ടുതാ

ചക്കരക്കാറ്റേ ചന്ദനക്കാറ്റേ
സദ്യവട്ടമേളവുമായ് സല്‍ക്കരിക്കാനോടിവരും
പൊന്നോണക്കാറ്റേ ഇളം നീരണിക്കാറ്റേ
നീരണിക്കാറ്റേ

ഈ മുള്‍പ്പൂവിനും തേന്‍ കൊണ്ടുവാ
ഈ ചെമ്പരത്തിക്കും തൂമണം താ
ഇല്ലിമുളം കാടുകളില്‍ നിന്റെഗാനമേളയിലെ
തംബുരുവും ശ്രുതിയുമായി പാടിവാ
കുമ്മിയാടിവാ

ഈ കാട്ടാറിലും നീരാടിവാ
ഈ രാജമല്ലിക്കും കാറ്റാടിതാ
അല്ലിമലര്‍ക്കാവുകളില്‍ പള്ളിവേട്ടയാടിവരും
തുമ്പികള്‍തന്‍ ചിറകിലേറിയാടിവാ
തുള്ളിയാടിവാ

kāṭre vā kāṭre vā
kāvilĕppūmaṇaṁ nuḽḽān vā
kalluvĕṭṭāṁkuḻittāḻattu nikkunna
kāṭṭudĕṭrippaḻaṁ nī kŏṇḍudā

sakkarakkāṭre sandanakkāṭre
sadyavaṭṭameḽavumāy salkkarikkānoḍivaruṁ
pŏnnoṇakkāṭre iḽaṁ nīraṇikkāṭre
nīraṇikkāṭre

ī muḽppūvinuṁ ten kŏṇḍuvā
ī sĕmbarattikkuṁ tūmaṇaṁ tā
illimuḽaṁ kāḍugaḽil ninṟĕgānameḽayilĕ
taṁburuvuṁ śrudiyumāyi pāḍivā
kummiyāḍivā

ī kāṭṭāṟiluṁ nīrāḍivā
ī rājamallikkuṁ kāṭrāḍidā
allimalarkkāvugaḽil paḽḽiveṭṭayāḍivaruṁ
tumbigaḽtan siṟagileṟiyāḍivā
tuḽḽiyāḍivā