Kaatre nee veesarudippol

കാറ്റേ നീ വീശരുതിപ്പോള്‍
Year
Language

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ

നീലത്തിരമാലകള്‍ നീളെ
നീന്തുന്നൊരു നീര്‍ക്കിളിപോലെ
ആമാടത്തോണി പതുക്കെ
ആലോലം പോകുന്നകലെ
മാരാനിന്‍ പുഞ്ചിരിനല്‍കിയ
രോമാഞ്ചം മായും മുന്‍പേ
നേരത്തേ സന്ധ്യമയങ്ങും
നേരത്തേ പോവുകയല്ലേ

ആടും ജലറാണികളെന്നും
ചൂടും കൈമുത്തും വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍
ഞാനെന്താണേകുവതിപ്പോള്‍!
ചേമന്തിപ്പൂമണമേറ്റു മൂവന്തിമയങ്ങും നേരം
സ്നേഹത്തിന്‍ മുന്തിരിനീരും
ദേഹത്തിന്‍ ചൂടും നല്‍കും

kāṭre nī vīśarudippoḽ
kāṟe nī pĕyyarudippoḽ
āromal toṇiyilĕnṟĕ
jīvanṟĕ jīvanirippū

nīlattiramālagaḽ nīḽĕ
nīndunnŏru nīrkkiḽibolĕ
āmāḍattoṇi padukkĕ
ālolaṁ pogunnagalĕ
mārānin puñjirinalgiya
romāñjaṁ māyuṁ munpe
neratte sandhyamayaṅṅuṁ
neratte povugayalle

āḍuṁ jalaṟāṇigaḽĕnnuṁ
sūḍuṁ kaimuttuṁ vāri
kṣīṇiccĕn nāthanaṇaññāl
ñānĕndāṇeguvadippoḽ!
semandippūmaṇameṭru mūvandimayaṅṅuṁ neraṁ
snehattin mundirinīruṁ
dehattin sūḍuṁ nalguṁ