കാറ്റടിച്ചാല്‍ കലിയിളകും അഷ്ടമുടിക്കായല്‍
കാറ്റു നിന്നാല്‍ ഗാനം മൂളും അഷ്ടമുടിക്കായല്‍
കൈതപ്പൂമണമലിയും കായലിലെ ഓളം
കണ്ണുനീരിന്‍ ഉപ്പലിയും കായലിലെ ഓളം
എന്‍റെ ദുഃഖം ചിറകിലേറ്റും കായലോളമേ
നിന്‍റെ ചുണ്ടില്‍ കാലമെഴുതും ഉറക്കുപാട്ടുണ്ടോ
ഓര്‍മ്മകള്‍ എന്‍ ഓര്‍മ്മകള്‍ ഇടവപ്പാതി കാര്‍മേഘങ്ങള്‍
അവ പെയ്തുനിറയും എന്‍റെ ഹൃദയം
അഷ്ടമുടിക്കായല്‍ മറ്റൊരഷ്ടമുടിക്കായല്‍
( കാറ്റടിച്ചാല്‍ ....)
എന്‍റെ കണ്ണീര്‍ കുടിച്ചു വളരും കന്നിയോളമേ
നിന്‍റെ ചുണ്ടില്‍ എന്‍ കൊതിതന്‍ തോണിപ്പാട്ടില്ലേ
ആശകള്‍ എന്‍ ആശകള്‍ അകലെയോടും മിന്നല്‍ ഒളികള്‍
അവ മിന്നിയകന്നാല്‍ ഉലയും ഹൃദയം
അഷ്ടമുടിക്കായല്‍ മറ്റൊരഷ്ടമുടിക്കായല്‍
( കാറ്റടിച്ചാല്‍ ....)