Kaasittumbe

കാശിത്തുമ്പെ
Year
Language

കാശിത്തുമ്പേ കാശിത്തുമ്പേ
കാശീപ്പോവാൻ പറ്റൂല്ല ഇക്കുറി പറ്റൂല്ലാ

കാശുകുടുക്ക നിറഞ്ഞാലും
കാവിച്ചേലയുടുത്താലും
കാശീപ്പോവാൻ പറ്റൂല്ല ഇക്കുറി പറ്റൂല്ലാ

മാനം നിറയെ തെച്ചിപ്പൂ
മനസ്സു നിറയെ പിച്ചിപ്പൂ
മാണിക്യത്തിരുവാഴിപ്പൂ
മാരന്റെ തൃക്കൈയ്യിൽ
അണി മോതിര വിരൽ നീട്ടി
അരികിൽ നിന്നാട്ടേ
(കാശിത്തുമ്പേ..)

ആനയ്ക്കെടുപ്പത് പൊന്നുണ്ടേ
ആരും കാണാപ്പൊന്നുണ്ടേ
പൂവേലൊന്നു തൊടുത്തോണ്ടേ
പൂമാരൻ നിൽപ്പുണ്ടേ
കിളിവാതിൽ വിരി നീക്കി
കളഭം തന്നാട്ടേ
(കാശിത്തുമ്പേ..)

താലം നിറയെ പൂമ്പട്ടും
തളിർവെറ്റിലയും പൊൻ പാക്കും
താളമടിക്കും പൂങ്കരളും
താരമ്പൻ പോരുമ്പോൾ
ഒരു നൂറു കഥ പറയാൻ
ഒരുങ്ങി നിന്നാട്ടേ
(കാശിത്തുമ്പേ..)

kāśittumbe kāśittumbe
kāśīppovān paṭrūlla ikkuṟi paṭrūllā

kāśuguḍukka niṟaññāluṁ
kāviccelayuḍuttāluṁ
kāśīppovān paṭrūlla ikkuṟi paṭrūllā

mānaṁ niṟayĕ tĕccippū
manassu niṟayĕ piccippū
māṇikyattiruvāḻippū
māranṟĕ tṛkkaiyyil
aṇi modira viral nīṭṭi
arigil ninnāṭṭe
(kāśittumbe..)

ānaykkĕḍuppat pŏnnuṇḍe
āruṁ kāṇāppŏnnuṇḍe
pūvelŏnnu tŏḍuttoṇḍe
pūmāran nilppuṇḍe
kiḽivādil viri nīkki
kaḽabhaṁ tannāṭṭe
(kāśittumbe..)

tālaṁ niṟayĕ pūmbaṭṭuṁ
taḽirvĕṭrilayuṁ pŏn pākkuṁ
tāḽamaḍikkuṁ pūṅgaraḽuṁ
tāramban porumboḽ
ŏru nūṟu katha paṟayān
ŏruṅṅi ninnāṭṭe
(kāśittumbe..)