Kaarkkulalee

കാര്‍ക്കുഴലീ
Year
Language

കാർകുഴലീ തേൻ‌കുരുവീ കിന്നാരം കേട്ടോ നീ
ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ
കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തിയെന്നെ
സ്വന്തമാക്കൻ വരുമെന്നു്...

പൂമുല്ലപ്പന്തലു വേണ്ട താലപ്പൊലിനിറയും വേണ്ട
പൂക്കൈതച്ചോലവിരിപ്പില്ലേ .. ഓ...
പൂക്കൈതച്ചോലവിരിപ്പില്ലേ
രാവുറങ്ങും നേരമെങ്ങാൻ മഞ്ഞുമാരിപ്പെയ്തുപോയാൽ
ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ
ഞങ്ങൾക്കൊരു കൂടൊരുക്കാമോ..
പൂന്തളിരിൻ മനസ്സെന്റെ കളിത്തോഴനു്..ആഹാ

കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു
കടലാസ്സുതോണിയിറക്കേണ്ടേ ..ഓ..
കടലാസ്സുതോണിയിറക്കേണ്ടേ
അന്തിമാനച്ചോപ്പു മാഞ്ഞൂ ചുണ്ടിൽ നാണപ്പൂക്കൾ വാടി
നീയിനിയും വന്നണഞ്ഞില്ല പ്രിയനേ
നീയിനിയും വന്നണഞ്ഞില്ലാ..
നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു... ഓഹോ...

കാർകുഴലീ തേൻ‌കുരുവീ കിന്നാരം കേട്ടോ നീ
ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ
കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തിയെന്നെ
സ്വന്തമാക്കൻ വരുമെന്നു്...

kārguḻalī ten‌kuruvī kinnāraṁ keṭṭo nī
āroḍuṁ miṇḍalle ārāruṁ kāṇādĕnṟĕ
kanavĕllāṁ kaṭṭŏru kaḽḽan dālippū sārttiyĕnnĕ
svandamākkan varumĕnnu്...

pūmullappandalu veṇḍa tālappŏliniṟayuṁ veṇḍa
pūkkaidaccolavirippille .. o...
pūkkaidaccolavirippille
rāvuṟaṅṅuṁ neramĕṅṅān maññumārippĕyduboyāl
ñaṅṅaḽkkŏru kūḍŏrukkāmo kuruvī
ñaṅṅaḽkkŏru kūḍŏrukkāmo..
pūndaḽirin manassĕnṟĕ kaḽittoḻanu്..āhā

karaḽāgĕ puḽagaṁ vidaṟi kanavĕllāṁ pĕydu niṟaññu
kaḍalāssudoṇiyiṟakkeṇḍe ..o..
kaḍalāssudoṇiyiṟakkeṇḍe
andimānaccoppu māññū suṇḍil nāṇappūkkaḽ vāḍi
nīyiniyuṁ vannaṇaññilla priyane
nīyiniyuṁ vannaṇaññillā..
nālumaṇippūvu polĕn manaṁ tuḍiccu... oho...

kārguḻalī ten‌kuruvī kinnāraṁ keṭṭo nī
āroḍuṁ miṇḍalle ārāruṁ kāṇādĕnṟĕ
kanavĕllāṁ kaṭṭŏru kaḽḽan dālippū sārttiyĕnnĕ
svandamākkan varumĕnnu്...