Title (Indic)സ്വപ്നങ്ങളൊക്കെയും WorkKaanan Kothichu Year1987 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer P Bhaskaran LyricsMalayalamസ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം ആശതന്‍ തേനും നിരാശതന്‍ കണ്ണീരും ആത്മദാഹങ്ങളും പങ്കു വെയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) കല്‍പ്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) സങ്കല്പ്പ കേദാരഭൂവില്‍ വിളയുന്ന പൊന്‍കതിരൊക്കെയും പങ്കുവെയ്ക്കാം കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍ നമ്മളെ നമ്മള്‍ക്കായി പങ്കുവെയ്ക്കാം ഇനി (സ്വപ്നങ്ങളൊക്കെയും) Englishsvapnaṅṅaḽŏkkĕyuṁ paṅgu vĕykkāṁ dūḥkhabhāraṅṅaḽuṁ paṅgu vĕykkāṁ āśadan denuṁ nirāśadan kaṇṇīruṁ ātmadāhaṅṅaḽuṁ paṅgu vĕykkāṁ ini (svapnaṅṅaḽŏkkĕyuṁ) kalppanadan kaḽittoppil puṣpicca puṣpaṅṅaḽŏkkĕyuṁ paṅgu vĕykkāṁ jīvanṟĕ jīvanāṁ kovilil nedicca snehāmṛtaṁ nityaṁ paṅguvĕykkāṁ ini (svapnaṅṅaḽŏkkĕyuṁ) saṅgalppa kedārabhūvil viḽayunna pŏnkadirŏkkĕyuṁ paṅguvĕykkāṁ karmmaprabañjattil jīvidayātrayil nammaḽĕ nammaḽkkāyi paṅguvĕykkāṁ ini (svapnaṅṅaḽŏkkĕyuṁ)