Kaanagappenn

കാനകപ്പെണ്ണ്
Work
Year
Language

കാനകപ്പെണ്ണ് ചെമ്മരത്തി
കണ്ണേറാം കുന്നുമ്മേല്‍ ഭജനം പാര്‍ത്തൂ
എഴുമലനാടുകടന്നു ഏലമലം കുടകില്‍
ഏലമലം കുടകില്‍ പൊരുതി വീണ
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടു പെണ്ണ്
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടൂ

തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപൂത്തുമ്പ്
കാണാമറ കാണാമറ കാണാമറയത്ത്
തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപൂത്തുമ്പ്
എന്നിട്ടും... അടവു പിണങ്ങി അങ്കമൊടുങ്ങീ കുരുതി കഴിഞ്ഞൂ
(കാനകപ്പെണ്ണ് ചെമ്മരത്തി.. )

ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിന് മംഗല്യത്തോറ്റം
ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത്
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിന് മംഗല്യത്തോറ്റം
അവളപ്പോള്‍ ചിതയിലൊടുങ്ങീ ചാരപ്പടുതിയില്‍ പുടമുറികഴിഞ്ഞൂ
(കാനകപ്പെണ്ണ് ചെമ്മരത്തി..)

kānagappĕṇṇ sĕmmaratti
kaṇṇeṟāṁ kunnummel bhajanaṁ pārttū
ĕḻumalanāḍugaḍannu elamalaṁ kuḍagil
elamalaṁ kuḍagil pŏrudi vīṇa
kadivanūr vīrane svapnaṁ kaṇḍu pĕṇṇ
kadivanūr vīrane svapnaṁ kaṇḍū

tuḽunāḍan vill villinmelamp
ambĕllāṁ maṇimāranu tumbabūttump
kāṇāmaṟa kāṇāmaṟa kāṇāmaṟayatt
tuḽunāḍan vill villinmelamp
ambĕllāṁ maṇimāranu tumbabūttump
ĕnniṭṭuṁ... aḍavu piṇaṅṅi aṅgamŏḍuṅṅī kurudi kaḻiññū
(kānagappĕṇṇ sĕmmaratti.. )

sidayil sĕndīy sĕndīyil tĕyyaṁ
tĕyyattil malanāḍin maṁgalyattoṭraṁ
orkkāmaṟa orkkāmaṟa orkkāmaṟayatt
sidayil sĕndīy sĕndīyil tĕyyaṁ
tĕyyattil malanāḍin maṁgalyattoṭraṁ
avaḽappoḽ sidayilŏḍuṅṅī sārappaḍudiyil puḍamuṟigaḻiññū
(kānagappĕṇṇ sĕmmaratti..)