Kaamadevanre kali

കാമദേവന്റെ കളി
Year
Language

കാമദേവന്റെ കളിച്ചെണ്ടോ?
കണ്മണീ നിന്‍ പൊന്‍‌ചുണ്ടോ?
കാണുമ്പോള്‍ നൊമ്പരം
നുകരുമ്പോള്‍ മധുരം
ഞാനൊരു കളിപ്പമ്പരം
നിന്‍ കൈയില്‍
ഞാനൊരു കളിപ്പമ്പരം
(കാമ...)

എഴുതിക്കറുപ്പിച്ച കണ്ണുകളില്‍
ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു
കാമിനീ നിന്‍ തളിര്‍മേനിയില്‍
കരവല്ലി പുല്‍കിപ്പടര്‍ന്നു
എന്റെ കരവല്ലി പുല്‍കിപ്പടര്‍ന്നു
(കാമ...)

അന്തിത്തുടുപ്പുള്ള കവിളുകളില്‍
ആശാകിരണങ്ങള്‍ തെളിഞ്ഞു
മല്‍‌സഖീ നീയാം മണിവീണയില്‍
മദനരാഗങ്ങളുണര്‍ന്നു...
മൃദു മദനരാഗങ്ങളുണര്‍ന്നു...
(കാമ...)

kāmadevanṟĕ kaḽiccĕṇḍo?
kaṇmaṇī nin pŏn‌suṇḍo?
kāṇumboḽ nŏmbaraṁ
nugarumboḽ madhuraṁ
ñānŏru kaḽippambaraṁ
nin kaiyil
ñānŏru kaḽippambaraṁ
(kāma...)

ĕḻudikkaṟuppicca kaṇṇugaḽil
eḻāṁ svarggaṁ viḍarnnu
kāminī nin daḽirmeniyil
karavalli pulgippaḍarnnu
ĕnṟĕ karavalli pulgippaḍarnnu
(kāma...)

andittuḍuppuḽḽa kaviḽugaḽil
āśāgiraṇaṅṅaḽ tĕḽiññu
mal‌sakhī nīyāṁ maṇivīṇayil
madanarāgaṅṅaḽuṇarnnu...
mṛdu madanarāgaṅṅaḽuṇarnnu...
(kāma...)