Kaamadevan karimbinaal

കാമദേവൻ കരിമ്പിനാൽ
Work
Year
Language

കാമദേവൻ കരിമ്പിനാൽ കളിവില്ലു കുലയ്ക്കുന്ന
ഹേമന്തകൗമുദിയാമം കുളിർ
തൂമഞ്ഞു പൊഴിയുന്ന നേരം
(കാമദേവൻ...)

മനസ്സിനുമുടലിനും നിറയെ മോഹം
മണിയറവിളക്കിനു നാണം എന്റെ
മണിയറവിളക്കിനു നാണം
വാർമുടിച്ചുരുളിലെ വർണ്ണമല്ലികകളിൽ
വഴിയും സുഗന്ധപൂരം
(കാമദേവൻ...)

കിളിവാതിൽ തിരശ്ശീല നീക്കിയിട്ടോടിയെത്തും
ഇളം കാറ്റിൻ ചുണ്ടിലേതോ രാഗം
ഇളം കാറ്റിൻ ചുണ്ടിലേതോ രാഗം
അറവാതിലടയ്ക്കുവാൻ മണിദീപം കൊളുത്തുവാൻ
മണവാളനില്ലെന്നോ മോഹം എന്റെ
മണവാളനില്ലെന്നോ മോഹം
(കാമദേവൻ...)

kāmadevan karimbināl kaḽivillu kulaykkunna
hemandagaumudiyāmaṁ kuḽir
tūmaññu pŏḻiyunna neraṁ
(kāmadevan...)

manassinumuḍalinuṁ niṟayĕ mohaṁ
maṇiyaṟaviḽakkinu nāṇaṁ ĕnṟĕ
maṇiyaṟaviḽakkinu nāṇaṁ
vārmuḍiccuruḽilĕ varṇṇamalligagaḽil
vaḻiyuṁ sugandhabūraṁ
(kāmadevan...)

kiḽivādil tiraśśīla nīkkiyiṭṭoḍiyĕttuṁ
iḽaṁ kāṭrin suṇḍiledo rāgaṁ
iḽaṁ kāṭrin suṇḍiledo rāgaṁ
aṟavādilaḍaykkuvān maṇidībaṁ kŏḽuttuvān
maṇavāḽanillĕnno mohaṁ ĕnṟĕ
maṇavāḽanillĕnno mohaṁ
(kāmadevan...)