Kaalindi teeratte

കാളിന്ദി തീരത്തെ
Year
Language

ഓഹോഹോ... ഓഹോ.....
കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ
കണ്ണാടിക്കടവത്തെ കനകമയ വിഗ്രഹമേ
കളകാഞ്ചിചൊരിയും നിന്‍ ചഷ്മശിലാ കല്‍പ്പടവില്‍
കളിയീറക്കുഴലൂതാന്‍ വന്നുഞാന്‍ നിന്‍ കണ്ണന്‍

ഒന്നാനാം തൃപ്പടവില്‍ പൂഞ്ചോലപ്പാലലയില്‍
പൊന്നേലസ്സണിയിക്കും കുളിരോളത്തേനലയില്‍
മുത്തുമണിത്തളയണിയും പാദസരം നീ ചൊരിയും
ഇക്കിളിതന്‍ മുക്കുളിരായ് മാറ്റുമൊരു വെണ്‍‌തിരഞാന്‍

പൂമരുതിന്‍ ഇലകൊഴിയും ഇല്ലിമുളം താഴ്വരയില്‍
തൂമഞ്ഞിന്‍ കണമുതിരും മാര്‍കഴിതന്‍ മലര്‍വനിയില്‍
വാര്‍മഴവില്‍ ചിറകോടെ നീ പറന്നണയുമ്പോള്‍
വനവല്ലിക്കുടില്‍ കെട്ടും ഹേമന്തമാകും ഞാന്‍

ohoho... oho.....
kāḽindi tīrattĕ kaṇgeḽībuṣpame
kaṇṇāḍikkaḍavattĕ kanagamaya vigrahame
kaḽagāñjisŏriyuṁ nin saṣmaśilā kalppaḍavil
kaḽiyīṟakkuḻalūdān vannuñān nin kaṇṇan

ŏnnānāṁ tṛppaḍavil pūñjolappālalayil
pŏnnelassaṇiyikkuṁ kuḽiroḽattenalayil
muttumaṇittaḽayaṇiyuṁ pādasaraṁ nī sŏriyuṁ
ikkiḽidan mukkuḽirāy māṭrumŏru vĕṇ‌tirañān

pūmarudin ilagŏḻiyuṁ illimuḽaṁ tāḻvarayil
tūmaññin kaṇamudiruṁ mārgaḻidan malarvaniyil
vārmaḻavil siṟagoḍĕ nī paṟannaṇayumboḽ
vanavallikkuḍil kĕṭṭuṁ hemandamāguṁ ñān