പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഒന്നണിഞ്ഞു തരൂ
മെയ്വര്ണ്ണപ്പെട്ടിയൊന്നു തുറന്നു തരൂ എല്ലാം തുറന്നു തരൂ
ആളരങ്കാരങ്ങളോടെ വരൂ ആളിമാരറിയാതെ അരികില്‍ വരൂ
എന്തിനുമേതിനും പോന്നവളായ് ഇനി ഇവിടെ വരൂ ഒന്നിതിലെ വരൂ
പ്രാണസഖി പ്രിയതോഴി...
പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഒന്നണിഞ്ഞു തരൂ..ഓ..
തന്തനത..താന്തനം..
തകിടത തിജ്ജം..
വിരിമാറില്‍ കുളിര്‍നിലാക്കസവു പുതച്ചുകൊണ്ടെത്രയൊ നേരമായ് കാതിരിപ്പൂ
കസ്തൂരിക്കുറി തൊട്ടു കല്‍ഹാര പൂചൂടി കുളപ്പുര വാതില്‍ തുറന്നിരിപ്പൂ
പറയൂ സഖിയേ..................
താമസമെന്തിതിലേ ഇനി വരുവാന്‍ വരുവാന്‍
പയ്യന്നൂര്‍ പവിത്രം പൊന്‍വിരലില്‍ ഒന്നണിഞ്ഞു തരൂ..ഓ..
ഓ..ഹൊ.ഓ..ഹൊ..
തന്തനെത..താന്തനം..
ശ്യാമമനോഹര യാമിനിയില്‍ കാമസുരഭീമന്ത്രം ജപിച്ചൂ ഞാന്‍
ഹരിചന്ദനത്തില്‍ കാശ്മീര കുങ്കുമം പനിനീരു ചേര്‍ത്തു ഞാനണിഞ്ഞു
പറയൂ സഖിയേ.................
താമസമെന്തിതുവഴി ഇനി വരുവാന്‍ വരുവാന്‍ (പയ്യന്നൂര്‍..)