Kaakkattudaligal

കാക്കത്തുടലികൾ
Work
Year
Language

കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
വയനാടന്‍കുന്നിലെ ചെറുമാ....
നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
നിന്നെ കാണാനെന്തൊരു ചന്തം...
(നീ കയ്യും മെയ്യും......)

കടമാന്‍ വിരട്ടുന്ന വലയില്‍... നിന്റെ വലയില്‍...
കരയാമ്പൂവുണ്ടോ....
കടമാന്‍ വിരട്ടുന്ന വലയില്‍... കരയാമ്പൂവുണ്ടോ..
കാറ്റു വന്നലയ്ക്കുമ്പോള്‍ അപസ്വരം മൂളുന്ന
കരിമ്പാറകളുണ്ടോ...
കനകകര്‍ണ്ണികാരത്തില്‍ കനവും കണ്ടുറങ്ങുന്ന
കണ്ണാംപാറ്റകളുണ്ടോ...
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന

കടുവകളിറങ്ങുന്ന മലയില്‍... നിന്റെ മലയില്‍...
കരിഞ്ചാത്തികളുണ്ടോ....
കടുവകളിറങ്ങുന്ന മലയില്‍... കരിഞ്ചാത്തികളുണ്ടോ...
കരണങ്ങള്‍ മറിയുന്ന കരിങ്കുട്ടിച്ചാ‍ത്തന്റെ
കയ്യാങ്കളിയുണ്ടോ....
കരിങ്ങാലിത്തണലത്ത് സമയം കൊന്നിരിക്കുന്ന
കയല്‍മീന്‍ കണ്ണികളുണ്ടോ...
തന്തിംന്നാന തന്തിംന്നാന തന്തിംന്നാന നന

കാക്കത്തുടലികള്‍ കാലില്‍ കുരുങ്ങുന്ന
വയനാടന്‍ കുന്നിലെ ചെറുമാ....
നീ കയ്യും മെയ്യും അനക്കി വരുമ്പോള്‍
നിന്നെ കാണാനെന്തൊരു ചന്തം...

kākkattuḍaligaḽ kālil kuruṅṅunna
vayanāḍankunnilĕ sĕṟumā....
nī kayyuṁ mĕyyuṁ anakki varumboḽ
ninnĕ kāṇānĕndŏru sandaṁ...
(nī kayyuṁ mĕyyuṁ......)

kaḍamān viraṭṭunna valayil... ninṟĕ valayil...
karayāmbūvuṇḍo....
kaḍamān viraṭṭunna valayil... karayāmbūvuṇḍo..
kāṭru vannalaykkumboḽ abasvaraṁ mūḽunna
karimbāṟagaḽuṇḍo...
kanagakarṇṇigārattil kanavuṁ kaṇḍuṟaṅṅunna
kaṇṇāṁpāṭragaḽuṇḍo...
tandiṁnnāna tandiṁnnāna tandiṁnnāna nana

kaḍuvagaḽiṟaṅṅunna malayil... ninṟĕ malayil...
kariñjāttigaḽuṇḍo....
kaḍuvagaḽiṟaṅṅunna malayil... kariñjāttigaḽuṇḍo...
karaṇaṅṅaḽ maṟiyunna kariṅguṭṭiccāttanṟĕ
kayyāṅgaḽiyuṇḍo....
kariṅṅālittaṇalatt samayaṁ kŏnnirikkunna
kayalmīn kaṇṇigaḽuṇḍo...
tandiṁnnāna tandiṁnnāna tandiṁnnāna nana

kākkattuḍaligaḽ kālil kuruṅṅunna
vayanāḍan kunnilĕ sĕṟumā....
nī kayyuṁ mĕyyuṁ anakki varumboḽ
ninnĕ kāṇānĕndŏru sandaṁ...