Kaadoramaaro [Pathos]

കാതോരമാരോ [Pathos]
Work
Year
Language

കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിനുള്ളിലെന്നുമെന്നും വരമേകും
തൂവെണ്‍കിനാവിന്‍ പൊന്‍തൂവലാലെന്‍
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം

നിറസന്ധ്യകളില്‍ നറുമുന്തിരിപോല്‍
ചെറുതാരകളുതിരുംപോല്‍
കളിയാടാനും കഥപറയാനും
കനവിലോരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം അതിലാടും
(കാതോരമാരോ ..)

ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വരതന്ത്രികള്‍ വരമന്ത്രവുമായ്
സുഭകരഗാഥകള്‍ പാടാം
കൂടണഞ്ഞു വീണ്ടുമുണര്‍വ്വിന്‍
കണിയാവാന്‍
(കാതോരമാരോ ..)

kādoramāro mūḽunnŏrīṇaṁ
śrīrāgamāyĕn uḽḽinuḽḽilĕnnumĕnnuṁ varameguṁ
tūvĕṇgināvin pŏndūvalālĕn
egāndamaunaṁ nīyaliññaliññu taḻugi
layalolaṁ

niṟasandhyagaḽil naṟumundiribol
sĕṟudāragaḽudiruṁpol
kaḽiyāḍānuṁ kathabaṟayānuṁ
kanavilorūññāluṇaruṁ
nin kurunnu mohaśalabhaṁ adilāḍuṁ
(kādoramāro ..)

siṟagārnnuṇaruṁ vananīlimayil
manamudirmaṇiyaṇiyumboḽ
svaradandrigaḽ varamandravumāy
subhagaragāthagaḽ pāḍāṁ
kūḍaṇaññu vīṇḍumuṇarvvin
kaṇiyāvān
(kādoramāro ..)