Kaadoramaaro

കാതോരമാരോ
Work
Year
Language

കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിന്നുള്ളില്‍ എന്നുമെന്നും വരമേകും
തൂ വെണ്‍ കിനാവിന്‍ പൊന്‍ തൂവലാലെന്‍
ഏകാന്ത മൌനം നീയലിഞ്ഞലിഞ്ഞു തഴുകി ലയലോലം

നിറ സന്ധ്യകളില്‍ നറു മുന്തിരിപോല്‍
ചെറു താരകളുതിരുമ്പോള്‍
കളിയാടാനും കഥപറയാനും കനവിലൊരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം അതിലാടും (കാതോരമാരോ ..)

ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വര തന്ത്രികള്‍ വര മന്ത്രവുമായ് സുഖകരഗാഥകള്‍ പാടാം
കൂടണഞ്ഞു വീണ്ടുമുണര്‍വിന്‍ കണിയാവാന്‍ (കാതോരമാരോ ..)

kādoramāro mūḽunnŏrīṇaṁ
śrīrāgamāyĕn uḽḽinnuḽḽil ĕnnumĕnnuṁ varameguṁ
tū vĕṇ kināvin pŏn dūvalālĕn
egānda maൌnaṁ nīyaliññaliññu taḻugi layalolaṁ

niṟa sandhyagaḽil naṟu mundiribol
sĕṟu tāragaḽudirumboḽ
kaḽiyāḍānuṁ kathabaṟayānuṁ kanavilŏrūññāluṇaruṁ
nin kurunnu mohaśalabhaṁ adilāḍuṁ (kādoramāro ..)

siṟagārnnuṇaruṁ vananīlimayil
manamudirmaṇiyaṇiyumboḽ
svara tandrigaḽ vara mandravumāy sukhagaragāthagaḽ pāḍāṁ
kūḍaṇaññu vīṇḍumuṇarvin kaṇiyāvān (kādoramāro ..)