Kaadoram

കാതോരം
Work
Year
Language

കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിനുള്ളിലെന്നുമെന്നും
വരമേകും...
തൂവെണ്‍‌കിനാവിന്‍ പൊന്‍‌തൂവലാലെന്‍
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം...

നിറസന്ധ്യകളില്‍ നറുമുന്തിരിപോല്‍
ചെറുതാരകളുതിരുമ്പോള്‍
കളിയാടാനും കഥപറയാനും
കനവിലൊരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം അതിലാടും
(കാതോരമാരോ...)

ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വരതന്ത്രികളില്‍ വരമന്ത്രവുമായ്
ശുഭകര ഗാഥകള്‍ പാടാം
കൂടണഞ്ഞു വീണ്ടുമുണര്‍വ്വിന്‍ കണിയാവാം
(കാതോരമാരോ...)

kādoramāro mūḽunnŏrīṇaṁ
śrīrāgamāyĕn uḽḽinuḽḽilĕnnumĕnnuṁ
varameguṁ...
tūvĕṇ‌kināvin pŏn‌tūvalālĕn
egāndamaunaṁ nīyaliññaliññu taḻugi
layalolaṁ...

niṟasandhyagaḽil naṟumundiribol
sĕṟudāragaḽudirumboḽ
kaḽiyāḍānuṁ kathabaṟayānuṁ
kanavilŏrūññāluṇaruṁ
nin kurunnu mohaśalabhaṁ adilāḍuṁ
(kādoramāro...)

siṟagārnnuṇaruṁ vananīlimayil
manamudirmaṇiyaṇiyumboḽ
svaradandrigaḽil varamandravumāy
śubhagara gāthagaḽ pāḍāṁ
kūḍaṇaññu vīṇḍumuṇarvvin kaṇiyāvāṁ
(kādoramāro...)