കാടിറങ്ങിയോടി വരുമൊരു മൂഢനായകാട്ടുകടുവയെ
വേട്ടയാടിയാടി ഇതുവഴി വാ.
അമ്പ്കൊണ്ട് കൊമ്പ് കുതറണ വമ്പറുത്തുമാറ്റിയെറിയണ
തമ്പുരാന്റെ തന്ത്രമൊരു ഞൊടി താ..
വേതാളക്കഥയറിയാം പാതാളച്ചുഴിയറിയാം
വില്ലാളിക്കളിയറിയാം വീരാളിപ്പട്ടണിയാം.
ആരാച്ചാരായാലും ആകാശം കാണൂല്ല.
അങ്ങാടീ ചെന്നാലും അമ്മൂമ്മെ കാണൂല്ല
ഇക്കളിതീക്കളി പുതിയൊരു പുലികളി
കുടുകുടു ചടുകുടു എടുതരി പലതരി.