laalala lalala laalaaa..
ലാലല ലാലാല ലാലാ...
ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ
വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ്
ശ്രുതിസാഗരത്തിന്‍ സീമയില്‍
ശ്രുതിചേര്‍ന്നു നില്പൂ മാനസം
അത്രമാത്രം നമ്മളൊന്നായ് ഹോയ്
ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ
വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ്
ശാരികേ ശാരികേ നിന്നെ ഞാനറിവൂ
രാഗമായനുരാഗമായ് നിന്നില്‍ ഞാനലിവൂ
ഏതു ശ്യാമവര്ണ്ണവനങ്ങളില് നീ പോയ് മറഞ്ഞാലും
ഏതു ശാരദേന്തു മരീചിയില്‍ നീ രാമറഞ്ഞാലും
നിന്റെ നാദം കേട്ടറിഞ്ഞു നിന്റെ രൂപം തൊട്ടറിഞ്ഞു ശാരികേ .. ഓ..
ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ
വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ്
ശാരികേ ശാരികേ നിന്നെ ഞാന്‍ തേടി
ഗായികേ പ്രിയ നായികേ നിന്നെ ഞാന്‍ തേടി
നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കേട്ടറിഞ്ഞു ഞാന്‍
നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കണ്ടറിഞ്ഞു ഞാന്‍
നിന് സ്വരങ്ങല്‍ സാന്ത്വനങ്ങള്‍ നിന്റെ മൗനം സൗരഭങ്ങള്‍ ശാരികേ..ഓ.. (ശാരികേ [പല്ലവി]..)