Jillu jillu kulirani

ജില്ലു ജില്ലു കുളിരണി
Work
Year
Language

ജിലു ജിലു കുളിരണി രാവിൽ
കിലു കിലു കിളിമണി പാടി
മേടക്കാറ്റടിച്ചു മേഘം പറന്നു വന്നു ദൂതൊന്നു കൊണ്ടു വന്നതോ
മേലേ പുറത്തൊരുത്തി പീലിക്കണ്ണടിച്ച് ജാലം തൊടുത്തു വിട്ടതോ
(ജിലു ജിലു..)

ഏഴരപ്പൊന്നാന
ഏഴരപ്പൊന്നാന എഴുന്നള്ളത്ത്
എന്നോമൽ സ്വപ്നത്തിൻ എതിരേല്പ്
ആറാട്ടുമേളത്തിൻ ആരവലഹരിയിൽ
ആരോമലാൾക്കിന്നു വരവേല്പ്
തങ്കത്താലപ്പൊലികളുമായ് തിങ്കൾമുഖികൾ പുഞ്ചിരി തൂകി
നെറ്റിപ്പട്ടം വെഞ്ചാമരമമ്പാരി വരും നിറകുടകളുമേന്തി
ഏഴരപ്പൊന്നാന എഴുന്നള്ളത്ത്
എന്നോമൽ സ്വപ്നത്തിൻ എതിരേല്പ്
ഹേയ് ജിലു ജിലു...

കിളിയേ കൈകൂട്ടിൽ വാ വാ
കുളിരിൽ മെയ്ച്ചൂടു താ താ
ചൊടിമധുരം കിള്ളി കിള്ളി പകരൂ
അടിമുടി നീ മുത്തി മുത്തി പടരൂ
വിരിമാറിൽ വാടാപ്പൂക്കൾ നീ ചൂടൂ
(ജിലു ജിലു..)

jilu jilu kuḽiraṇi rāvil
kilu kilu kiḽimaṇi pāḍi
meḍakkāṭraḍiccu meghaṁ paṟannu vannu dūdŏnnu kŏṇḍu vannado
mele puṟattŏrutti pīlikkaṇṇaḍicc jālaṁ tŏḍuttu viṭṭado
(jilu jilu..)

eḻarappŏnnāna
eḻarappŏnnāna ĕḻunnaḽḽatt
ĕnnomal svapnattin ĕdirelp
āṟāṭṭumeḽattin āravalahariyil
āromalāḽkkinnu varavelp
taṅgattālappŏligaḽumāy tiṅgaḽmukhigaḽ puñjiri tūgi
nĕṭrippaṭṭaṁ vĕñjāmaramambāri varuṁ niṟaguḍagaḽumendi
eḻarappŏnnāna ĕḻunnaḽḽatt
ĕnnomal svapnattin ĕdirelp
hey jilu jilu...

kiḽiye kaigūṭṭil vā vā
kuḽiril mĕyscūḍu tā tā
sŏḍimadhuraṁ kiḽḽi kiḽḽi pagarū
aḍimuḍi nī mutti mutti paḍarū
virimāṟil vāḍāppūkkaḽ nī sūḍū
(jilu jilu..)