മാലിനീതടമേ പ്രിയമാലിനീതടമേ
മാലിനീതടമേ
മാധവീ മണ്ഡപനടയില്‍ നീകണ്ടുവോ
മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം
എന്റെ മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം
മാലിനീതടമേ.....
ശരത്കാലപുഷ്പത്തിന്‍ കുളിര്‍ത്തേന്‍ തുള്ളികള്‍(2)
ശകുന്തപ്പക്ഷികള്‍ തന്നു- ഇന്നും
ശകുന്തപ്പക്ഷികള്‍ തന്നു
അല്ലിത്താമര പിഞ്ചിളം തളിരുകള്‍
അനസൂയ വിരിച്ചുതന്നൂ കിടക്കാന്‍
അസസൂയവിരിച്ചു തന്നൂ
മാലിനീതടമേ......
കളഭപ്പൂഞ്ചോലയില്‍ നിലാവും തെന്നലും
കുളിച്ചുവന്നു പുണര്‍ന്നു പനിനീര്‍തളിച്ചു വല്ക്കലം നനച്ചു
മഞ്ഞില്‍ മുക്കിയ രാമച്ചവിശറികള്‍
മാലിനീതടമേ.....