ജീവിതം ഒരു മരീചിക...
ജീവിതാശകള്‍ മരീചിക...
മരീചിക ഒരു മരീചിക
മരീചിക....
ജീവിതം ഒരു മരീചിക...
ജീവന്റെ നിശ്വാസപുഷ്പങ്ങളിവിടെ
ഉഷ്ണഭൂമിയില്‍ കൊഴിയുന്നു...
(ജീവന്റെ......)
ഈ മരുഭൂവിതില്‍ കൊഴിയുന്നു...
കൊഴിയുന്നു...
ജീവിതം ഒരു മരീചിക.....
എത്ര യുഗങ്ങളില്‍ എത്ര മോഹങ്ങള്‍തന്‍
പട്ടട നിന്നിലുയര്‍ന്നു വന്നു
(എത്ര യുഗങ്ങളില്‍.....)
നഗ്‌നമാം താണ്ഡവം ആടിനിന്നു...
ആടിനിന്നു.....
ജീവിതം ഒരു മരീചിക.....
എന്നന്തരാത്മാവിനുള്ളിലെ ചൂളയില്‍
എത്ര കാലം ഞാന്‍ തപസ്സിരിക്കും
(എന്നന്തരാത്മാവിനുള്ളിലെ......)
എന്തിനു വേണ്ടി തപസ്സിരിക്കും
തപസ്സിരിക്കും.....
ജീവിതം ഒരു മരീചിക...
ജീവിതാശകള്‍ മരീചിക...
മരീചിക ഒരു മരീചിക
മരീചിക....