ജീവനില്‍ - ജീവന്റെ ജീവനില്‍
നിന്നെരിയുന്നു നിന്‍ മിഴികള്‍
നിറദീപങ്ങള്‍ പോലെ
(ജീവനില്‍)
നീലരാവിന്‍ നീരാഴികളില്‍
യാനപാത്രവുമായി
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലെ
ഞാനലയുമ്പോള്‍ ഒഴുകീ നീയൊരു
ഗാനതരംഗിണി പോലെ
(ജീവനില്‍)
മോഹങ്ങള്‍ മേയും മരീചിയിലെ
മേഘപാളികളില്‍
വാര്‍ മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ
വാര്‍ മഴവില്ലായ് വീണുറങ്ങിയ
ദേവകന്യക നീ
(ജീവന്റെ)