ജന്മനക്ഷത്രമേ....
ജന്മനക്ഷത്രമേ നീ നിര്‍ണ്ണയിക്കുന്നു
ജയവും പരാജയവും മനുഷ്യന്‍റെ
ജയവും പരാജയവും
ജനിയ്ക്കും നാള്‍ നോക്കി മണ്ണില്‍
ശിശുവിന്‍റെ ജാതകമെഴുതുന്നു
(ജന്മനക്ഷത്രമേ)
നാവരു പാടുന്നു നന്മകള്‍ നേരുന്നു
കുഞ്ഞിനു പീഢകള്‍ ഒഴിയാനായ്
അമ്പലനടകള്‍ കയറിയിറങ്ങുന്നു
ഗ്രഹദോഷങ്ങള്‍ തീരാനായ് (2)
(ജന്മനക്ഷത്രമേ)
നെയ്ത്തിരി ഉഴിയുന്നു വഴിപാടു നല്‍കുന്നു
മാനത്തെ ദൈവങ്ങള്‍ കനിയാനായ്
ബാധകള്‍ ഒഴിയാന്‍ അന്നം വിളമ്പുന്നു
ഭാഗ്യദോഷങ്ങള്‍ നീങ്ങാനായ് (2)
(ജന്മനക്ഷത്രമേ)