Janmadeeram

ജന്മതീരം
Year
Language

ജന്മതീരത്തെങ്ങു നിന്നോ നീ വന്നതല്ലേ...
കുഞ്ഞോമലാളേ......
മാറില്‍ നിന്നെ വാരിച്ചൂടാന്‍
നല്ലമ്മ വേണ്ടേ....പൊന്നുമ്മയോടെ....
കണിച്ചുണ്ടില്‍ മലരായ് പിച്ചിപ്പൂവിന്നഴകോ..
കുഞ്ഞിക്കാലില്‍ കൊലുസ്സായ് പുഴയുടെ കൊഞ്ചലോ...
(ജന്മതീരത്തെങ്ങു നിന്നോ...)

നിധിയായി മാറുവാന്‍ വിരുന്നു വന്നു നീ...
തണലായി മാറിയെന്‍ വിരിഞ്ഞ ചില്ലകള്‍...
തെന്നിത്തെന്നിയോടുന്നോ നീ...
എന്‍ മുറ്റത്തെങ്ങും...
കണ്ണേ....പൊന്നേ...കാതലേ...
കാവല്‍ക്കണ്ണായ് കൂടുന്നു ഞാനിതാ...
പിന്നാലെ അഴകേ....
(ജന്മതീരത്തെങ്ങു നിന്നോ...)

അമൃതിന്റെ തുള്ളികള്‍ നുണഞ്ഞുവെങ്കിലും
വരളുന്നു പിന്നെയും കുരുന്നു ചുണ്ടുകള്‍...
അമ്മത്തുമ്പി എങ്ങെങ്ങോ പോയ്‌ നിന്‍ ചൂടും തേടി
മഞ്ഞില്‍ പൈതല്‍ വിങ്ങവേ....
കുഞ്ഞിത്തുമ്പി താരാട്ടുമായ് വരൂ...
ശലഭ ജനനീ.....
(ജന്മതീരത്തെങ്ങു നിന്നോ...)

janmadīrattĕṅṅu ninno nī vannadalle...
kuññomalāḽe......
māṟil ninnĕ vāriccūḍān
nallamma veṇḍe....pŏnnummayoḍĕ....
kaṇiccuṇḍil malarāy piccippūvinnaḻago..
kuññikkālil kŏlussāy puḻayuḍĕ kŏñjalo...
(janmadīrattĕṅṅu ninno...)

nidhiyāyi māṟuvān virunnu vannu nī...
taṇalāyi māṟiyĕn viriñña sillagaḽ...
tĕnnittĕnniyoḍunno nī...
ĕn muṭrattĕṅṅuṁ...
kaṇṇe....pŏnne...kādale...
kāvalkkaṇṇāy kūḍunnu ñānidā...
pinnālĕ aḻage....
(janmadīrattĕṅṅu ninno...)

amṛtinṟĕ tuḽḽigaḽ nuṇaññuvĕṅgiluṁ
varaḽunnu pinnĕyuṁ kurunnu suṇḍugaḽ...
ammattumbi ĕṅṅĕṅṅo poy‌ nin sūḍuṁ teḍi
maññil paidal viṅṅave....
kuññittumbi tārāṭṭumāy varū...
śalabha jananī.....
(janmadīrattĕṅṅu ninno...)