Title (Indic)വെള്ളിലംകാടും WorkJanma Bhoomi Year1969 LanguageMalayalam Credits Role Artist Music BA Chidambaranath Performer B Vasantha Writer P Bhaskaran LyricsMalayalamവെള്ളിലംകാടും കരിഞ്ഞു- ഇണ പുള്ളിമാന്‍ രണ്ടും പിരിഞ്ഞു വേദനയാലതു കണ്ടു- പാവം വേഴാംബല്‍ പോലും കരഞ്ഞു. (വെള്ളിലംകാടും ) കരിങ്കുയിലുകള് കവിത മൂളുംബോള് കരളുരുകുന്നൂ - കവിള് നനയുന്നൂ. വെറുതെ വേണുവൂതി വന്നൂ വേര്‍പെടാന്‍ മാത്രമെന്‍ മാരന്. (വെള്ളിലംകാടും ) ഇനിയൊരിക്കലും ഇനിയൊരിക്കലും ഇണക്കുരുവീ നീ വരില്ല പാടുവാന്‍. പിരിഞ്ഞു പോയാലോര്ക്കുമോ നീ കഴിഞ്ഞു പോയ ദിനങ്ങള്‍ ? (വെള്ളിലംകാടും ) Englishvĕḽḽilaṁkāḍuṁ kariññu- iṇa puḽḽimān raṇḍuṁ piriññu vedanayāladu kaṇḍu- pāvaṁ veḻāṁbal poluṁ karaññu. (vĕḽḽilaṁkāḍuṁ ) kariṅguyilugaḽ kavida mūḽuṁboḽ karaḽurugunnū - kaviḽ nanayunnū. vĕṟudĕ veṇuvūdi vannū verbĕḍān mātramĕn māran. (vĕḽḽilaṁkāḍuṁ ) iniyŏrikkaluṁ iniyŏrikkaluṁ iṇakkuruvī nī varilla pāḍuvān. piriññu poyālorkkumo nī kaḻiññu poya dinaṅṅaḽ ? (vĕḽḽilaṁkāḍuṁ )