ജനനം നിന്നെ മരിക്കാന്‍ വിധിച്ചു
മരണം നിന്നെ പുണരാന്‍ മടിച്ചൂ
അങ്ങോട്ടുമിങ്ങോട്ടും കറങ്ങുന്നൂ
ആരോ വിട്ടൊരു കളിപ്പമ്പരം നീ (ജനനം)
വസന്തകാല സ്വപ്നത്തിന്‍ കുടിലൊന്നു
വാടകക്കെടുത്തൂ - വിശ്രമിച്ചൂ
കഠിനം ഹൃദയന്‍ കാര്യം നടത്തും
കാലം വന്നൂ കുടിയൊഴിച്ചൂ -
കുടിയൊഴിച്ചൂ (ജനനം)
തണലില്ലാത്തൊരു പെരുവഴിതന്നില്‍
തളര്‍ന്നു തളര്‍ന്നു തല ചായ്ക്കുമ്പോള്‍
കാനല്‍ജലത്തിന്‍ മോഹം കൊണ്ടൊരു
കളിവള്ളമിറക്കാന്‍ കൊതിയ്ക്കുന്നൂ -
കൊതിയ്ക്കുന്നൂ (ജനനം)