(പു) കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന് കൂമ്പില്‍ ചെറുപൂവും വന്നീലേ
പുതുചാലില്‍ ഇണ തേടും തിരുതാലിപ്പൂഞ്ഞാനേ
കളിയാക്കി ചിരി തൂകുന്നൊരു നാണക്കുഞ്ഞാണോ
(സ്ത്രീ) കരളിലു കിരുകിരു കനവുകള്‍ നിറയണ
കിന്നാരങ്ങള്‍ പറയല്ലേ
പുന്നാരഗാനം ചൊരിയല്ലേ
ഇതു പ്രായം തേടും കൊതിയല്ലേ
(പു) നെല്ലോല കായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നു
(പു) തെളിമാനം തൊട്ടപ്പോള്‍ പാടം നീളേ
മുള നീട്ടും സ്വപ്നങ്ങള്‍ കുളിരണിയുന്നു
(സ്ത്രീ) ചെളിമണ്ണില്‍ തപ്പുമ്പോള്‍ താറാക്കൂട്ടം
വിളിപാറും പാട്ടുണ്ടേ കറുക വരമ്പില്‍
(പു) വന്നെത്താനാരേ നിറപെണ്ണേ നീ കാത്തു
(സ്ത്രീ) നിന്നെപ്പോലൊക്കുന്നൊരു കൂത്താടി ചെക്കന്
(പു) ഒറ്റാലില് വീണോ മുറ്റാത്ത മീനേ
എന്നോടെന്തേ കൊതി തോന്നിടുവാന്‍
(സ്ത്രീ) മണ്ണാശ തേടും വിളവിത്തായി
മനമെന്നേ നിന്നെ കണ്ടേ പോയു്
(പു) എന്തെന്തു മോഹം കരുതുന്നോ
അതു വന്നെന്നല്ലേ കാണേണ്ടു
(സ്ത്രീ) ഉം കതിര് കൊയ്യാന്‍ വന്നപ്പോള്‍ മാടം മീതേ
ഒളി നോട്ടം കാണുന്നു ചെറുമിയെ നോക്കി
(പു) അവളെക്കണ്ടഞ്ചിപ്പോയു് മോഹപ്പാടം
അണവെള്ളം തുള്ളുന്നു മട മുറിയുമ്പോല്
(സ്ത്രീ) കണ്ണെത്താദൂരം ചെറുവള്ളത്തേലെത്താം
(പു) നിന്നെത്താനെന്റെ ഹൃദിയുള്ളത്താല് മുത്താം
(സ്ത്രീ) മറ്റാരും കാണാതൊറ്റയ്ക്കു വന്നാല്‍
മുത്തം മുത്തം ഇളനീരു തരാം
(പു) വറ്റാത്ത കായല്‍ തെളിനീരായി
(സ്ത്രീ) ഇനി നിന്നേത്തന്നേ പുല്‍കിടാം
(പു) ഹോയു് എന്നെന്നും എന്റെ കരളിന്റെ
(സ്ത്രീ) പുതു പൊന്നും തേനും നല്കീടാം
(പു) കുളിരില്ലം വാഴും കരുമാടിപ്പെണ്ണാളേ
വരിനെല്ലിന് കൂമ്പില്‍ ചെറുപൂവും വന്നീലേ
പുതുചാലില്‍ ഇണ തേടും തിരുതാലിപ്പൂഞ്ഞാനേ
കളിയാക്കി ചിരി തൂകുന്നൊരു നാണക്കുഞ്ഞാണോ
(സ്ത്രീ) ഹാ കരളിലു കിരുകിരു കനവുകള്‍ നിറയണ
കിന്നാരങ്ങള്‍ പറയല്ലേ
പുന്നാരഗാനം ചൊരിയല്ലേ
ഇതു പ്രായം തേടും കൊതിയല്ലേ
(പു) നെല്ലോല കായും മനമല്ലേ
അതു നീയോ ഞാനോ കൊയ്യുന്നു