ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീ
നെടുവീർപ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലേ
ചിറകാർന്നു നീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലേ
[ജല ശയ്യയിൽ...
നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനവിലിവൾ
എരിയും സദാ മെഴുതിരിയായ്
[ജലശയ്യയിൽ...
നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതറികിലും...
[ജലശയ്യയിൽ....