Jalasamkhubuspam

ജലശംഖുപുഷ്പം
Work
Year
Language

[ആ.. ആ... ആ..]

ജലശംഖുപുഷ്പം ചൂടും കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും
ജലശംഖുപുഷ്പം....

ദേഹമെന്നകൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍ക്കന്നം തേടിടുന്നൂ ഞങ്ങള്‍
( ജലശംഖുപുഷ്പം....)

കാറ്റൊഴിഞ്ഞകോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ (2)
മാത്രനേരം പെയ്താല്‍തീരും തീര്‍ഥമാണ് ജന്മം പോലും
(ജലശംഖുപുഷ്പം.....)

പൊന്‍പളുങ്കുമൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും (2)
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ത്തുണ്ടങ്ങള്‍
( ജലശംഖുപുഷ്പം.......)

[ā.. ā... ā..]

jalaśaṁkhubuṣpaṁ sūḍuṁ kaḍaloradīraṁ
manassākṣigaḽ oro alamālayāl mūḍuṁ
jalaśaṁkhubuṣpaṁ....

dehamĕnnagūḍil vāḻuṁ mohamĕnna kuññippakṣi
ĕnnuṁ ninṟĕ paidāhaṅṅaḽkkannaṁ teḍiḍunnū ñaṅṅaḽ
( jalaśaṁkhubuṣpaṁ....)

kāṭrŏḻiññagoṇil kūḍuṁ kārmugil kadaṁbaṁ polĕ (2)
mātraneraṁ pĕydāldīruṁ tīrdhamāṇ janmaṁ poluṁ
(jalaśaṁkhubuṣpaṁ.....)

pŏnpaḽuṅgumūśaykkuḽḽil vĕndĕriññu vīḻumboḻuṁ (2)
māṭruraccu nokkān dammil eṭriḍuṁ kanalttuṇḍaṅṅaḽ
( jalaśaṁkhubuṣpaṁ.......)