Jadi marmmarannaludirum

ജതി മർമ്മരങ്ങളുതിരും
Year
Language

ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ
ചൈത്രകല്യാണസൗഗന്ധികങ്ങള്‍ പാടി
സ്വാഗതം സാദരം

ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ

കല്‍വിളക്കകള്‍ കൈക്കുടന്നയില്‍ നെയു്ത്തിരിത്താലമേന്തി
കണ്ടുനിന്നുവോ
(കല്‍വിളക്കകള്‍ )
നിഴലുകള്‍ സ്വയം ഇളകിയാടുന്ന ശിശിരലാവണ്യ രാത്രിയില്‍
കളിയരങ്ങിലൊരു കാമ്യരൂപമായു് കാത്തു നില്‍ക്കുന്നതാരെ
ആരെ ആരെ

ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ

ധിര്‍ ധിര്‍ണാ ധിര്‍ണാ ധിര്‍ണാ ധിം
ധിം നാധിം ധിംനാ
ധിര്‍ ധിര്‍ണാ ധിര്‍ണാ ധിര്‍ണാ ധിം
ധാതിര്‍ തിര്‍തിര്‍ ധാതിര്‍ തിര്‍തിര്‍
ധാകിട ധിംനാ ധിംനാ കിംനാ
അ...

സര്‍ഗ്ഗനൊമ്പരം കാല്‍ച്ചിലങ്കയില്‍ ശൈവതാളങ്ങളായി
നീയറിഞ്ഞുവോ
(സര്‍ഗ്ഗനൊമ്പരം )
അരണികള്‍ സ്വയം കടയുമാത്മാവിലുണരുമുന്മാദ ശംഖൊലി
നിറനിലാവിന്റെ തീര്‍ത്ഥഗംഗയില്‍ ഉദയപത്മങ്ങള്‍ തേടി
തേടി തേടി

ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍
ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ
അ...

jadimarmmaraṅṅaḽudiruṁ smṛtimaṇḍabaṅṅaḽil
drudadāḽaṅṅaḽiluṇaruṁ vradamohaṅṅaḽe
saitragalyāṇasaugandhigaṅṅaḽ pāḍi
svāgadaṁ sādaraṁ

jadimarmmaraṅṅaḽudiruṁ smṛtimaṇḍabaṅṅaḽil
drudadāḽaṅṅaḽiluṇaruṁ vradamohaṅṅaḽe

kalviḽakkagaḽ kaikkuḍannayil nĕyu്ttirittālamendi
kaṇḍuninnuvo
(kalviḽakkagaḽ )
niḻalugaḽ svayaṁ iḽagiyāḍunna śiśiralāvaṇya rātriyil
kaḽiyaraṅṅilŏru kāmyarūbamāyu് kāttu nilkkunnadārĕ
ārĕ ārĕ

jadimarmmaraṅṅaḽudiruṁ smṛtimaṇḍabaṅṅaḽil
drudadāḽaṅṅaḽiluṇaruṁ vradamohaṅṅaḽe

dhir dhirṇā dhirṇā dhirṇā dhiṁ
dhiṁ nādhiṁ dhiṁnā
dhir dhirṇā dhirṇā dhirṇā dhiṁ
dhādir tirdir dhādir tirdir
dhāgiḍa dhiṁnā dhiṁnā kiṁnā
a...

sargganŏmbaraṁ kālscilaṅgayil śaivadāḽaṅṅaḽāyi
nīyaṟiññuvo
(sargganŏmbaraṁ )
araṇigaḽ svayaṁ kaḍayumātmāviluṇarumunmāda śaṁkhŏli
niṟanilāvinṟĕ tīrtthagaṁgayil udayabatmaṅṅaḽ teḍi
teḍi teḍi

jadimarmmaraṅṅaḽudiruṁ smṛtimaṇḍabaṅṅaḽil
drudadāḽaṅṅaḽiluṇaruṁ vradamohaṅṅaḽe
a...