ആ..
ഇവിടെ സ്വര്‍ഗ്ഗം ഇവിടെ നരകം
മേലേ എന്നതു കള്ളം
ജനനം മരണം രണ്ടിനും മദ്ധ്യേ
മൂന്നു ദിനമീ വാഴു്വു്
ഏ.. മൂന്നു ദിനമീ വാഴു്വു്
കറുപ്പും വെളുപ്പും മാറി വരുന്നു
പകല്‍ പോയി രാത്രി വരുന്നു
സുഖവും ദുഃഖവും ഇടകലര്‍ന്നു
വേണ്ടെന്നോതിടാമോ
ബന്ധങ്ങള്‍ അഴിയും ജലരേഘ പോലെ
കണ്ണീരെന്തിനു വെറുതെ
തിരിച്ചു വാങ്ങുവാന്‍ തിടുക്കം കാട്ടും
തന്നതുമവനാണല്ലോ
(ഇവിടെ സ്വര്‍ഗ്ഗം )
വെയിലത്തുരുകും മഞ്ഞാകാതെ
കഷ്ടനഷ്ടമെല്ലാം
നേരിടുവാനായി ധൈര്യം നേടാം
വേറെ വഴിയെന്തുള്ളൂ
പാറ തുളച്ചും രാഗം പാടി
അരുവിയൊഴുകും പോലെ
മുന്നില്‍ നോക്കി നീങ്ങിയാലേ
വീഥി കാണും നമ്മള്‍
(ഇവിടെ സ്വര്‍ഗ്ഗം )