Ivide innane (D)

ഇവിടെ ഇങ്ങനെ (D)
Year
Language

ഇവിടെ ഇങ്ങനെ അവിടെ എങ്ങനെ
പകൽ മുഴുവൻ നിനവ്
അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ
ഇരവിലെല്ലാം കനവ്
(ഇവിടെ...)

എനിക്കിന്നിങ്ങനെ നിനക്കെങ്ങനെ
ആഹാ ഏഹേ നനാനാനാനാ
എനിക്കിന്നിങ്ങനെ നിനക്കിന്നിങ്ങനെ
ഇവിടെയാണെൻ ഉടല് അവിടെ ആണെൻ ഉയിര്
അവിടേ അങ്ങനെ ഇവിടെ ഇങ്ങനെ
ഇരവിലെല്ലാം കനവ്

തളിർത്തു നിൽക്കും കിളിമരത്തിൽ
പടർന്നു കേറണതെന്ത്
ചുറ്റി പിടിച്ചു കേറണതെന്ത്
മലരണിഞ്ഞു കുണുങ്ങി നിൽക്കും
മധുരക്കിഴങ്ങു വള്ളി
എന്റെ മാനം കവർന്ന കള്ളി
(ഇവിടെ...)

iviḍĕ iṅṅanĕ aviḍĕ ĕṅṅanĕ
pagal muḻuvan ninav
aviḍĕ aṅṅanĕ iviḍĕ iṅṅanĕ
iravilĕllāṁ kanav
(iviḍĕ...)

ĕnikkinniṅṅanĕ ninakkĕṅṅanĕ
āhā ehe nanānānānā
ĕnikkinniṅṅanĕ ninakkinniṅṅanĕ
iviḍĕyāṇĕn uḍal aviḍĕ āṇĕn uyir
aviḍe aṅṅanĕ iviḍĕ iṅṅanĕ
iravilĕllāṁ kanav

taḽirttu nilkkuṁ kiḽimarattil
paḍarnnu keṟaṇadĕnt
suṭri piḍiccu keṟaṇadĕnt
malaraṇiññu kuṇuṅṅi nilkkuṁ
madhurakkiḻaṅṅu vaḽḽi
ĕnṟĕ mānaṁ kavarnna kaḽḽi
(iviḍĕ...)