വീ ആർ യങ്ങ്
ദ നൈറ്റ് ഈസ് യങ്ങ്
വിഷ് യൂ ഹാപ്പി ന്യൂഇയർ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂഇയർ
നവവര്ഷത്തിന് രജനി
നര്‍ത്തനശാലയില്‍ വന്നു
കനകച്ചിലങ്ക കെട്ടി
കയ്യാല്‍ താളം കൊട്ടി
അഹാ കയ്യാല്‍ താളം കൊട്ടി
നവവര്ഷത്തിന് രജനി ലലാ
(വീ ആർ യങ്ങ്)
വിലാസലോലുപയായി അവള്
വിണ്ണില്‍ നിന്നും വന്നു...
മന്ദസ്മേരവുമായി അവള്
മദിരാപാത്രം തന്നു...
നവവര്ഷത്തിന് രജനി ലലാ
(വീ ആർ യങ്ങ്)
കഴിഞ്ഞ വര്‍ഷം വാടി അത്
കാലക്കടലില്‍ വീണു...
പ്രഭാതഗോപുരനടയില് വന്നു
നവീനസുന്ദര വര്‍ഷം (നവ...)
(വീ ആർ യങ്ങ്)