വരികയായ്...വരികയായ്...വരികയായ്...
ഇവിടെ മണ്ണിന് ചരിത്രമെഴുതും മനുഷ്യസ്നേഹികളേ..
മനുഷ്യസ്നേഹികളേ.......
രക്തം കൊണ്ടിതിഹാസം തീര്‍ക്കാന്‍ വരുന്ന ശക്തിയിതാ
വരുന്ന ശക്തിയിതാ.....
വരികയായ്...വരികയായ്...വരികയായ്...
നിഷ്ക്കളങ്കരാം മനുഷ്യൻ രക്തമൂറി വീണടിഞ്ഞ
ഈ ശ്മശാനഭൂവില്‍ നിന്നും വരികയായ്....വരികയായ്....
കണ്ണുനീരു വറ്റിയൊരു കണ്ണിലാളും തീയില്‍നിന്നു-
ഞങ്ങള്‍ തീർത്തെടുത്തു നൂറു ദീപശാഖികള്‍
ദീപശാഖികള്‍.....ദീപശാഖികള്‍.....
വരികയായ്...വരികയായ്...വരികയായ്...
വിണ്ടമണ്ണിന് മാറിലിന്നു വീണടിഞ്ഞ മാനവന്റെ
എല്ലുകൊണ്ടു കോട്ടകള്‍ ഉയരുകയായി....
വിണ്ടമണ്ണിന് മാറിലിന്നു വീണടിഞ്ഞ മാനവന്റെ
എല്ലുകൊണ്ടു കോട്ടകള്‍ ഉയരുകയായി....ഉയരുകയായി....
കാക്കിചുറ്റി ലാത്തിതൂക്കി കാവല്‍ നിന്ന കാട്ടുപോത്തിന്
കോട്ട തേടി ഞങ്ങളിന്നു പോരുകയായി...
പോരുകയായി.....പോരുകയായി.....
വരികയായ്...വരികയായ്...വരികയായ്...
വിപ്ലവത്തിന് വിത്തുവീണു പട്ടുപോയ ഭൂമിയില്‍
ഇറ്റുവീണ രക്തമിന്നു വിത്തുകളായി...
വിപ്ലവത്തിന് വിത്തിനങ്ങൾ പട്ടുപോയ ഭൂമിയില്‍
ഇറ്റുവീണ രക്തമിന്നു വിത്തുകളായി...
ശക്തികളായീ.....ശക്തികളായീ.....
ആളിയാളി മണ്ണിതില്‍ പടരുമഗ്നിജ്വാലയില്
വെന്തടിഞ്ഞു വീണിടട്ടെ ദുഷ്ടശക്തികള്‍
നാളെ മണ്ണില്‍ യാഗഭൂവിലീജ്വലിക്കുമഗ്നിയും
പുണ്യമായ് പൂക്കളായ് പുനര്ജ്ജനിച്ചിടും
നാളെ മണ്ണില്‍ യാഗഭൂവിലീജ്വലിക്കുമഗ്നിയും
പുണ്യമായ് പൂക്കളായ് പുനര്ജ്ജനിച്ചിടും...
വരികയായ്...വരികയായ്...വരികയായ്...