കിളിമൊഴിയേ കിളിമൊഴിയേ
നീയൊരു നാഴിക നില്ക്ക്
ചെങ്കനിവൂറിയ വായ് തുറന്നു
നീയൊരു കളമൊഴി ചൊല്ല്
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
തിരുമകനേ തിരുമകനേ
നീയൊരു നാഴിക നോക്ക്
വെണ്ണീര് മെയ്യിലണിഞ്ഞവനേ
ഈ മിഴി മൊഴികള്‍ കേള്‍ക്ക്
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
തിങ്കള്‍ക്കലയെ മുടിയേറ്റി
നെറ്റിക്കണ്ണില്‍ കനലെരിയും
ഭദ്രന് ഭൈമി നീയല്ലോ
ദേവീ ...
മഞ്ജുള മാന്മിഴിയമ്പുകള് എന്‍
മാര്‍ തുളച്ചതെന്തേ
മഞ്ജുള മാന്മിഴിയമ്പുകള് എന്‍
മാര്‍ തുളച്ചതെന്തേ
പരമേശ്വരനെ കണ്ടത് മുതല്‍ ഞാന്‍
പ്രണയിയായതെന്തേ
നിലാവിനെ കണ്ട പോലെ
കിനാവില് നീ വന്നു നില്ക്കും
നിലാവിനെ കണ്ട പോലെ
കിനാവില് നീ വന്നു നില്ക്കും
തുടിച്ചു തരിച്ചു സഹിക്കുന്നില്ലാ ...
എനിക്ക് മോഹങ്ങള്‍ നിലയ്ക്കുന്നില്ല ...
(കിളിമൊഴിയേ )
ആരുമാരും അറിയാതിങ്ങനെ
ഒന്നു ചേര്‍ന്നതെന്തേ
ആരുമാരും അറിയാതിങ്ങനെ
ഒന്നു ചേര്‍ന്നതെന്തേ
ഞാനും നീയും തമ്മിലലിഞ്ഞത്
പൂര്‍വ്വ പുണ്യമല്ലേ
ഒരേയൊരു നോക്കിലെന്റെ
ഉടല് കോരിത്തരിച്ചു പോയി
ഒരേയൊരു നോക്കിലെന്റെ
ഉടല് കോരിത്തരിച്ചു പോയി
വെണ്ണിലാവില്‍ അലിയും ശശികാന്തം പോല്‍
നമ്മുടെ നെഞ്ചം ലയലീനമായ് ...