Irulin kayannalil

ഇരുളിന്‍ കയങ്ങളില്‍
Work
Year
Language

ഇരുളിന്‍ കയങ്ങളില്‍ പുതിയൊരു സൂര്യന്‍ പുലര്‍ന്നുവോ
കണ്ണീര്‍ തടങ്ങളില്‍ രാവിന്‍ പ്രണയം വിരിഞ്ഞുവോ
വാര്‍മുകിലിന്‍ കരിമെയ്യില്‍ മഴവില്ലിന്‍ ചിരി വിരിഞ്ഞു
നിറങ്ങള്‍ തൂവി സ്നേഹമഴ (ഇരുളിന്‍ )

പറയാന്‍ മറന്നൂ പാടാന്‍ മറന്നൂ
മിണ്ടാതെ മിണ്ടീ മൌനങ്ങള്‍ സ്നേഹാര്‍ദ്രമായ് (പറയാന്‍ )
വേദന മറന്നുപോയ്‌ മുഖചന്ദ്രിക തെളിഞ്ഞുപോയ്‌
മിഴികള്‍ നനഞ്ഞുപോയ്‌ ഈ പരിഭവലയങ്ങളില്‍ (ഇരുളിന്‍)

ഇവളെന്റെ ജീവന്‍ ഇവളെന്റെ താളം
ജന്മാന്തരങ്ങള്‍ തേങ്ങുന്നോ പോന്നോര്‍മ്മയില്‍ (ഇവളെന്റെ)
എന്തിനു കരഞ്ഞു നീ എന്തിനു പിണങ്ങി നീ
എന്തിനു തലോടി നീ എന്തിനു പുണര്‍ന്നു നീ (ഇരുളിന്‍)

iruḽin kayaṅṅaḽil pudiyŏru sūryan pularnnuvo
kaṇṇīr taḍaṅṅaḽil rāvin praṇayaṁ viriññuvo
vārmugilin karimĕyyil maḻavillin siri viriññu
niṟaṅṅaḽ tūvi snehamaḻa (iruḽin )

paṟayān maṟannū pāḍān maṟannū
miṇḍādĕ miṇḍī maൌnaṅṅaḽ snehārdramāy (paṟayān )
vedana maṟannuboy‌ mukhasandriga tĕḽiññuboy‌
miḻigaḽ nanaññuboy‌ ī paribhavalayaṅṅaḽil (iruḽin)

ivaḽĕnṟĕ jīvan ivaḽĕnṟĕ tāḽaṁ
janmāndaraṅṅaḽ teṅṅunno ponnormmayil (ivaḽĕnṟĕ)
ĕndinu karaññu nī ĕndinu piṇaṅṅi nī
ĕndinu taloḍi nī ĕndinu puṇarnnu nī (iruḽin)