Iruganneerttulligal

ഇരുകണ്ണീര്‍ത്തുള്ളികള്‍
Year
Language

ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
കണ്ടു മുട്ടീയവര്‍ കണ്ടു മുട്ടി - പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി

താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടി(ഇരു)

അടുക്കുവാനവര്‍ക്കെന്നും കഴിഞ്ഞതില്ല
അകലത്താണകലത്താണിരു പേരും
കവിളിലേയ്ക്കൊഴുകുമ്പോള്‍ ഒരുമിയ്ക്കാമെന്നോര്‍ത്തു
കരളില്‍ പ്രതീക്ഷയുമായ്‌ യാത്ര തുടര്‍ന്നു
കരളില്‍ പ്രതീക്ഷയുമായ്‌ യാത്ര തുടര്‍ന്നു..
(ഇരു കണ്ണീര്‍)

അടുത്തതില്ല അവര്‍ അടുത്തതില്ല
ഒരു നെടുവീര്പിൻ കൊടുങ്കാറ്റിൽ പിരിഞ്ഞുപോയി
മരണത്തിന്‍ ഭീകര മരുഭൂവില്‍ വീണ് രണ്ട്
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയി
(ഇരു കണ്ണീര്‍)

iru kaṇṇīrttuḽḽigaḽ ŏru sundariyuḍĕ
karimiḻigaḽil vaccu kaṇḍu muṭṭi
kaṇḍu muṭṭīyavar kaṇḍu muṭṭi - pinnĕ
kaṇḍu vanna svapnattin katha sŏlli

tāmarappŏygayilĕ arayannaṅṅaḽĕppolĕ
premattāl parasparaṁ kai nīṭṭi(iru)

aḍukkuvānavarkkĕnnuṁ kaḻiññadilla
agalattāṇagalattāṇiru peruṁ
kaviḽileykkŏḻugumboḽ ŏrumiykkāmĕnnorttu
karaḽil pradīkṣayumāy‌ yātra tuḍarnnu
karaḽil pradīkṣayumāy‌ yātra tuḍarnnu..
(iru kaṇṇīr)

aḍuttadilla avar aḍuttadilla
ŏru nĕḍuvīrbin kŏḍuṅgāṭril piriññuboyi
maraṇattin bhīgara marubhūvil vīṇ raṇḍ
maḻattuḽḽi polĕyavar tagarnnu poyi
(iru kaṇṇīr)