Innalle mutratt kinnaaram

ഇന്നല്ലെ മുറ്റത്ത്‌ കിന്നാരം
Work
Year
Language

ഇന്നല്ലേ മുറ്റത്ത് മിന്നാരം
കടക്കണ്ണിന്റെ തീരത്ത് കിന്നാരം
തത്തമ്മ ചുണ്ടത്ത് പുന്നാരം
മുളംതണ്ടൊന്നു മൂളുന്നു കാതോരം (ഇന്നല്ലേ...)
കാലത്തെ നേരത്ത് മൂക്കുത്തിചേലൊത്ത മാടത്ത കൊഞ്ചുന്നെടാ
മാനത്തെ ഇല്ലത്തെ മാടമ്പിചെക്കന്റെ പാടങ്ങൾ മിന്നുന്നെടാ
ദൂരെ മഞ്ചാടിക്കുന്നത്തെ കൊമ്പത്ത് പെയ്യുന്ന കാറ്റേ വാ
(ഇന്നല്ലേ....‌)

ആനക്കെടുപ്പതും കാതിൽ തിളക്കവുമുണ്ടീ
നല്ല പെണ്ണിനു തങ്കച്ചന്തം
താഴെ കിടാത്തി വന്നോടിക്കളിക്കുമീ
പൂ‍രപ്പറമ്പിനു വെള്ളിച്ചന്തം (2)
തുമ്പീ തുമ്പീ വായോ തുമ്പച്ചോറുണ്ണാൻ
വണ്ടേ വണ്ടേ നീയോ പോരൂ തേനുണ്ണാൻ
മിന്നൽ മിനുങ്ങണ പോലെ വിളങ്ങണ തേവർ വരുന്നുണ്ടെടാ
നാവിൽ കുറുമ്പുള്ള കൂടപ്പിറപ്പിനു നാണം കുണുങ്ങുന്നെടാ
പടികെട്ടാ കടവത്തിന്നോ ഒളികണ്ണേ ചിതറുന്നെടാ
(ഇന്നല്ലേ...)

കുന്നുക്കുണുക്കണിഞ്ഞാടി കുഴഞ്ഞൊരു പേരക്കിടാവിനു മേടച്ചന്തം
ഒറ്റക്കടുക്കനിട്ടോടി നടന്നൊരു പൂവാം ചെറുക്കനു പ്രേമചന്തം (2)
കണ്ണും കണ്ണും തമ്മിൽ മോഹം നെയ്യുന്നേ
കയ്യും കയ്യും തമ്മിൽ താലം മാറുന്നേ
താളക്കൊഴുപ്പുള്ള മേളപദങ്ങളോ ചങ്കിൽ മുഴങ്ങുന്നെടാ
രാഗതഴമ്പുള്ള നാദസ്വരത്തിലെ ഈണം തുളുമ്പുന്നെടാ
പുത്തൻ കുടമാറ്റം കണികണ്ടോരിടനെഞ്ചം പിടയുന്നെടാ
(ഇന്നല്ലേ...)

innalle muṭratt minnāraṁ
kaḍakkaṇṇinṟĕ tīratt kinnāraṁ
tattamma suṇḍatt punnāraṁ
muḽaṁtaṇḍŏnnu mūḽunnu kādoraṁ (innalle...)
kālattĕ neratt mūkkuttiselŏtta māḍatta kŏñjunnĕḍā
mānattĕ illattĕ māḍambisĕkkanṟĕ pāḍaṅṅaḽ minnunnĕḍā
dūrĕ mañjāḍikkunnattĕ kŏmbatt pĕyyunna kāṭre vā
(innalle....‌)

ānakkĕḍuppaduṁ kādil tiḽakkavumuṇḍī
nalla pĕṇṇinu taṅgaccandaṁ
tāḻĕ kiḍātti vannoḍikkaḽikkumī
pūrappaṟambinu vĕḽḽiccandaṁ (2)
tumbī tumbī vāyo tumbaccoṟuṇṇān
vaṇḍe vaṇḍe nīyo porū tenuṇṇān
minnal minuṅṅaṇa polĕ viḽaṅṅaṇa tevar varunnuṇḍĕḍā
nāvil kuṟumbuḽḽa kūḍappiṟappinu nāṇaṁ kuṇuṅṅunnĕḍā
paḍigĕṭṭā kaḍavattinno ŏḽigaṇṇe sidaṟunnĕḍā
(innalle...)

kunnukkuṇukkaṇiññāḍi kuḻaññŏru perakkiḍāvinu meḍaccandaṁ
ŏṭrakkaḍukkaniṭṭoḍi naḍannŏru pūvāṁ sĕṟukkanu premasandaṁ (2)
kaṇṇuṁ kaṇṇuṁ tammil mohaṁ nĕyyunne
kayyuṁ kayyuṁ tammil tālaṁ māṟunne
tāḽakkŏḻuppuḽḽa meḽabadaṅṅaḽo saṅgil muḻaṅṅunnĕḍā
rāgadaḻambuḽḽa nādasvarattilĕ īṇaṁ tuḽumbunnĕḍā
puttan kuḍamāṭraṁ kaṇigaṇḍoriḍanĕñjaṁ piḍayunnĕḍā
(innalle...)