Iniyoru gaanam ninakkaayi

ഇനിയൊരു ഗാനം നിനക്കായി
Year
Language

ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍
ബന്ധൂരേ നിന്നെ വെറുതേ സ്നേഹിക്കും ഒരു മോഹം
സ്വരവീണയായി അരികേ
ഇനിയൊരു ഗാനം ...............//
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍

കം സെപ്റ്റംബര്‍ വീണ്ടും ഓര്‍ക്കുവാന്‍ വീണ്ടും പാടാന്‍ പോരൂ നീ
വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍ കുഞ്ഞുലില്ലിപ്പൂക്കളും
ഇഷ്ടമാര്‍ന്നോതുന്നു നൂപുരങ്ങള്‍ ചാര്‍ത്തി നീ ആടുന്ന കാണാന്‍ മോഹം
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍

ഏതു പൂവില്‍ ഏറെ സൗരഭം ഓര്‍മ്മകള്‍ തന്‍ പൂക്കളില്‍
ഏതൊരോര്‍മ്മ വാടാപ്പൂക്കളാം കാതരേ നിന്‍ ഓര്‍മ്മകള്‍
മായും ഈ യാമിനി പാഴ്ക്കിനാവാം മായുകില്ലോര്‍മ്മ തന്‍ പൂക്കള്‍ മാത്രം
ഇനിയൊരു ഗാനം ..................
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍ (2)

iniyŏru gānaṁ ninakkāy ninakkāy mātraṁ pāḍāṁ ñān
bandhūre ninnĕ vĕṟude snehikkuṁ ŏru mohaṁ
svaravīṇayāyi arige
iniyŏru gānaṁ ...............//
iniyŏru gānaṁ ninakkāy ninakkāy mātraṁ pāḍāṁ ñān

kaṁ sĕpṭraṁbar vīṇḍuṁ orkkuvān vīṇḍuṁ pāḍān porū nī
vĕṇbiṟākkaḽ mūḽuṁ sandhyagaḽ kuññulillippūkkaḽuṁ
iṣṭamārnnodunnu nūburaṅṅaḽ sārtti nī āḍunna kāṇān mohaṁ
iniyŏru gānaṁ ninakkāy ninakkāy mātraṁ pāḍāṁ ñān

edu pūvil eṟĕ saurabhaṁ ormmagaḽ tan pūkkaḽil
edŏrormma vāḍāppūkkaḽāṁ kādare nin ormmagaḽ
māyuṁ ī yāmini pāḻkkināvāṁ māyugillormma tan pūkkaḽ mātraṁ
iniyŏru gānaṁ ..................
iniyŏru gānaṁ ninakkāy ninakkāy mātraṁ pāḍāṁ ñān (2)