Ini nyaaanurannatte

ഇനി ഞാനുറങ്ങട്ടെ
Year
Language

ഇനിഞാനുറങ്ങട്ടെ ഇനിഞാനുറങ്ങട്ടെ
മഞ്ഞുതുള്ളിയെ മാണിക്യമാക്കിയ
മായമയൂഖമേ അനുരാഗമോഹന സങ്കല്‍പ്പമേ
ഇനി ഞാനുറങ്ങട്ടെ.........

നീറുമപവാദ ജ്വാലകളില്‍
നിശീഥശലഭം പോലെ
മധുരനാദവിപഞ്ചികയില്‍
മൌനസംഗീതം പോലെ
ഇനി ഞാനുറങ്ങട്ടെ

സാന്ധ്യനീലിമ വിലയം കൊള്ളും
സാഗരതീരങ്ങളില്‍
രത്നഖനികളായ് മിനുങ്ങിയതെല്ലാം
മിഥ്യകളായിരുന്നു മൃഗ
തൃഷ്ണകളായിരുന്നൂ

പാദമൂന്നിയ വീഥിയില്‍ നിറയും
പാപത്തിന്‍ മുള്‍ക്കാടുകളില്‍
മൂകാഭിലാഷങ്ങള്‍ക്കഭയം തന്നതോ
ഏകാന്തശരശയ്യയായിരുന്നൂ
ഇനി ഞാനുറങ്ങട്ടെ

iniñānuṟaṅṅaṭṭĕ iniñānuṟaṅṅaṭṭĕ
maññuduḽḽiyĕ māṇikyamākkiya
māyamayūkhame anurāgamohana saṅgalppame
ini ñānuṟaṅṅaṭṭĕ.........

nīṟumabavāda jvālagaḽil
niśīthaśalabhaṁ polĕ
madhuranādavibañjigayil
maൌnasaṁgīdaṁ polĕ
ini ñānuṟaṅṅaṭṭĕ

sāndhyanīlima vilayaṁ kŏḽḽuṁ
sāgaradīraṅṅaḽil
ratnakhanigaḽāy minuṅṅiyadĕllāṁ
mithyagaḽāyirunnu mṛga
tṛṣṇagaḽāyirunnū

pādamūnniya vīthiyil niṟayuṁ
pābattin muḽkkāḍugaḽil
mūgābhilāṣaṅṅaḽkkabhayaṁ tannado
egāndaśaraśayyayāyirunnū
ini ñānuṟaṅṅaṭṭĕ