മയക്കത്തിന് ചിറകുകള് കുടഞ്ഞെണിറ്റു
കുന്നിന് മുടിക്കെട്ടില്‍ മുകില്‍ പക്ഷികള്‍ മുഖമണച്ചു
തുടക്കത്തില്‍ നിലച്ചൊരു മധുരനൃത്തം
ഇന്നും തുടങ്ങുന്നു മരച്ചില്ലയില്‍ വളകിലുക്കി (മയക്കത്തിന്)
അറിയാതെ വഴികളും അണിഞ്ഞൊരുങ്ങി
അവിടെയെല്ലാം നിഴലിന്റെ തേരോഴുകി
കളിയാക്കി മറയേണ്ട ഇളം തെന്നലേ നിന്
മലര് വിശറിയെടുത്തു നീയൊരു
തുള്ളിക്കുളിരുമായ് ഇതിലേ പോരു (മയക്കത്തിന്)
അകലങ്ങള്‍ കരം നീട്ടി വിളിക്കുന്നേതോ
വസന്തത്തെ കുയില്‍ പെണ്ണും ക്ഷണിച്ചീടുന്നോ
ഒളിച്ചാലും മനസ്സേയീ തളിര് വനത്തില്‍
എല്ലാം മറന്നാലുമഴകുകള്
മയില്‍പ്പീലി വിടര്‍ത്തും നേരം (മയക്കത്തിന്)