Induvadane

ഇന്ദുവദനേ
Year
Language

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
നെയ്യാമ്പല്‍ മുകുളമോ എന്‍റെ ഹൃദയമോ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
നിരുപമേ നിന്‍ ഋതുമൊഴി തന്‍ തിരുമധുരബിന്ദു - എന്‍
നിരുപമേ നിന്‍ ഋതുമൊഴി തന്‍ നാമാക്ഷരങ്ങളോ സ്വരങ്ങളോ
ഹേമന്ദ ഗാമിനി ഇവിടെ ഉതിരും ഈ ഹേമന്ദ ഗന്ധം
മുല്ല മലര്‍ ചാര്‍ത്തിന്‍റെ നിശ്വാസമോ - നിന്‍റെ
കുങ്കമച്ചാറിന്‍റെ സൗരഭ്യമോ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
നീരജമിഴി നിന്‍ മാറില്‍ ഞാന്‍ നീല നീരാളം ആകാം
നിന്‍ കുനുകൂന്തലാല്‍ വീണാ തന്ത്രിയില്‍ നിര്‍മല രാഗം ഉതിര്‍ക്കാം
നിറകതിര്‍ ആയ് എന്‍ മനസ്സില്‍ നീ നൃത്തം ചെയ്യുമ്പോള്‍
നിമിഷ ദളങ്ങളി‍ല്‍ ഞാന്‍ അലിവൂ സഖി നിര്‍വൃതിയാം ഉപഹാരം
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ
നെയ്യാമ്പല്‍ മുകുളമോ എന്‍റെ ഹൃദയമോ
ഇന്ദുവദനേ നിന്‍ മന്ദഹാസത്തില്‍ ഇതള്‍ വിടരുന്നത് മുകുളമോ

♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
induvadane nin mandahāsattil idaḽ viḍarunnat muguḽamo
nĕyyāmbal muguḽamo ĕnṟĕ hṛdayamo
induvadane nin mandahāsattil idaḽ viḍarunnat muguḽamo
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
nirubame nin ṛtumŏḻi tan dirumadhurabindu - ĕn
nirubame nin ṛtumŏḻi tan nāmākṣaraṅṅaḽo svaraṅṅaḽo
hemanda gāmini iviḍĕ udiruṁ ī hemanda gandhaṁ
mulla malar sārttinṟĕ niśvāsamo - ninṟĕ
kuṅgamaccāṟinṟĕ saurabhyamo
induvadane nin mandahāsattil idaḽ viḍarunnat muguḽamo
♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪
nīrajamiḻi nin māṟil ñān nīla nīrāḽaṁ āgāṁ
nin kunugūndalāl vīṇā tandriyil nirmala rāgaṁ udirkkāṁ
niṟagadir āy ĕn manassil nī nṛttaṁ sĕyyumboḽ
nimiṣa daḽaṅṅaḽil ñān alivū sakhi nirvṛtiyāṁ ubahāraṁ
induvadane nin mandahāsattil idaḽ viḍarunnat muguḽamo
nĕyyāmbal muguḽamo ĕnṟĕ hṛdayamo
induvadane nin mandahāsattil idaḽ viḍarunnat muguḽamo