ഇന്ദ്രചാപം മിഴികളിൽ
ഇന്ദ്രജാലം മൊഴികളിൽ
ഇന്ദുകാന്തം കവിള്‍കളിൽ
ഇതിലെ ഇതിലെ പ്രിയതമാ
(ഇന്ദ്രചാപം...)
ഉറങ്ങാൻ വൈകുമീ രാവിൽ
ഉന്മാദലഹരി നിലാവിൽ
(ഉറങ്ങാൻ....)
തൊട്ടാലുടയുമെൻ ചിപ്പിക്കുള്ളിലെ
മുത്തും പവിഴവും നിനക്കു മാത്രം
(തൊട്ടാലുടയുമെൻ....)
നീ... എനിയ്ക്കു മാത്രം ഹഹ് ഹാ
(ഇന്ദ്രചാപം....)
ഉടൽ കോരിത്തരിക്കും വികാരം
ഉമ്മവെച്ചുണർത്തുമീ നേരം
(ഉടൽ കോരിത്തരിക്കും.....)
ഉള്ളിൽ വിടരുമെൻ വർണ്ണപുഷ്പത്തിൽ
നിറയ്ക്കൂ നിറയ്ക്കൂ സോമരസം
(ഉള്ളിൽ....)
ദേവാ നിറയ്ക്കൂ നിറയ്ക്കൂ സോമരസം
(ഇന്ദ്രചാപം....)