Inayarayannam [F]

ഇണയരയന്നം [F]
Year
Language

ഇണയരയന്നം കുളിച്ചു കേറി പൊന്‍‌തൂവല്‍ ചീകിമിനുക്കും
ഇലവീഴാപ്പൂഞ്ചോലക്കരയില്‍
ഈറക്കുഴലൂതാന്‍ വാ പുള്ളോപ്പൂങ്കുയിലേ
നാടോടിക്കഥപറയാന്‍ വാ

ഈറത്തുകില്‍ മാറിയുടുത്തു ഇളവന്നൂര്‍ നടുമുറ്റത്ത്
അരിപ്പൊടിക്കോലമെഴുതും ഇളമുറത്തമ്പുരാട്ടി
അണിവിരല്‍ത്തുമ്പുകൊണ്ടകത്തളത്തില്‍ നീ
ആരുടെ മുഖച്ചിത്രം വരച്ചു? നീ വരച്ചു?

തച്ചോളിത്തിലകമണിഞ്ഞ് കര്‍പ്പൂരത്താലമുഴിഞ്ഞ്
അറപ്പുരവാതില്‍ തുറക്കും ആരോമല്‍ തമ്പുരാനെ
ചുരികത്തഴമ്പുള്ള കൈവിരല്‍ക്കൂട്ടിന്നുള്ളില്‍
മാടപ്രാവായ് ഞാനിരിക്കാം... ഞാനിരിക്കാം...

iṇayarayannaṁ kuḽiccu keṟi pŏn‌tūval sīgiminukkuṁ
ilavīḻāppūñjolakkarayil
īṟakkuḻalūdān vā puḽḽoppūṅguyile
nāḍoḍikkathabaṟayān vā

īṟattugil māṟiyuḍuttu iḽavannūr naḍumuṭratt
arippŏḍikkolamĕḻuduṁ iḽamuṟattamburāṭṭi
aṇiviralttumbugŏṇḍagattaḽattil nī
āruḍĕ mukhaccitraṁ varaccu? nī varaccu?

taccoḽittilagamaṇiññ karppūrattālamuḻiññ
aṟappuravādil tuṟakkuṁ āromal tamburānĕ
surigattaḻambuḽḽa kaiviralkkūṭṭinnuḽḽil
māḍaprāvāy ñānirikkāṁ... ñānirikkāṁ...